ശൂന്യത…..

നിറഞ്ഞ ശൂന്യതകൾക്കിപ്പുറം ഞാനുണ്ട്. രാത്രി മാത്രം പൂക്കുന്ന ഏതോ പൂവിന്റെ ഗന്ധം കാറ്റിലലിഞ്ഞു ചേർന്നു ഒഴുകാറുണ്ട്. നിലാവിന്റെ വെളിച്ചം ഇലകളിൽ തട്ടി മണ്ണിൽ വീഴാറുണ്ട്. ഒക്കെ ആ ശൂന്യതകൾക്കിപ്പുറം ഇരുന്നു ഞാൻ അറിയാതിരുന്നില്ല. മെഹന്തി ഹസ്സന്റെയും , അലി സെതിയുടെയുമൊക്കെ ശബ്ദം ഇതേ രാത്രികളിൽ ഒരു മഴയായി പെയ്യാറുണ്ടെങ്കിലും പ്രഭാതത്തിന്റെ ശോഭയിൽ ആ മഴയൊക്കെയും തോർന്നു അവിടം മരുഭൂമി ആകാറുണ്ട്... പുറമെ തളിർത്തും കൊഴിഞ്ഞും എത്ര വസന്തം വിരിഞ്ഞു , കാലവർഷം നനച്ചു , വെയിലിൽ ഉരുകി … Continue reading ശൂന്യത…..

ഭ്രാന്തൻ……!!!

എൻ തൂലികയിൽ നിറയെ നീയെന്ന വസന്തം പൂക്കുന്നു..... നീയില്ലായെങ്കിൽ വാടിയ സുമം എൻ തൂലിക..... വർണശോഭയറ്റു നിരര്‍ത്ഥകമായി മരവിച്ചു പോകയായി......... മറവിയുടെ ശൂന്യതയിൽ നമുക്കു ഒന്നാകാം എന്നാണെങ്കിലും...... മറവിയുടെ ലോകത്തു നാം അപരിചിതമാം ഇരുമുഖങ്ങൾ മാത്രം... നീയെന്ന മിഥ്യയും ഞാനെന്ന സത്യവും നമ്മെ ഈ വിശ്വത്തിൽ രണ്ടറ്റത്തെ അസ്തിത്വമാക്കി നിലനിർത്തിയാലും എത്രമേൽ നാം നമ്മിൽ ലയിച്ചു ചേർന്നു പോയി , വിട പറയാൻ ആകില്ല എനിക്കൊരു ജന്മവും നിൻ നീലനയനങ്ങളിൽ നിന്നും....... ഇന്നു നാം പിരിഞ്ഞേക്കാം രണ്ടായി … Continue reading ഭ്രാന്തൻ……!!!

HELLARO

സ്ത്രീ ദൈവത്തെ ആരാധിക്കുകയും അമ്പലത്തിനുള്ളിൽ പ്രതിഷ്ഠിച്ചു പൂജിക്കുകയും വീട്ടിലുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുകയും ചെയ്യുന്ന ഒരു 1970 കളിലെ ഒരു ഗ്രാമം. ഭർത്താവിന് ദേഷ്യം വരുമ്പോൾ അടിച്ചു നിലയ്ക്ക് നിർത്താനും, അവന്റെ കാമ ആസക്തി തീർക്കാനും, എന്ത് തെറ്റിനും സ്ത്രീകളെ പഴിച്ച്, അവനും കുടുംബത്തിനും വേണ്ടി മാത്രം ജീവിക്കണം എന്നു ചിന്തിക്കുന്ന ഒരു male chauvinistic സമൂഹം. സ്ത്രീകളെ വീടുകൾക്കുള്ളിൽ ഒതുക്കാനായി നമ്മളായി ഉണ്ടാക്കിയ ആചാരങ്ങൾ ചെലുത്തിയ സ്വാധീനം എത്ര മാത്രം വലുത് ആണ്. സാങ്കേതികമായും സാമൂഹികമായും … Continue reading HELLARO

ചില ഓർമപ്പെടുത്തലുകൾ….

മനുഷ്യൻമാരെ ശരിക്കും മനുഷ്യന്മാർ ആക്കുന്നതിൽ ഒരു പ്രധാനപ്പെട്ട ഒന്ന് അവന്റെ വികാരങ്ങൾ ആണ്. നമ്മൾ എല്ലാർക്കും ഉണ്ട് ഒരു കൊട്ട വികാരങ്ങള് ഈ വികാരങ്ങൾ ചെലപ്പോ പലതിനോടും ചേർന്ന് കിടക്കും. ഒരു പാട്ട് ,ചില സിനിമകൾ അങ്ങനെ അങ്ങനെ....... ഗൗതമിന്റെ രഥവും പറയുന്നത് അത്തരത്തിൽ ഒന്നിനെയാണ് ഒരു കാറിന് ഒരു കുടുംബവും ആയി ഉണ്ടാകുന്ന ബന്ധത്തിന്റെ കഥ. ഇന്നലെ വരനെ ആവശ്യമുണ്ട് എന്ന സിനിമയും എന്നെ ഒരുപാട് കരയിച്ചു കളഞ്ഞ ഒരു സിനിമയാണ്. ഈ വികാരങ്ങൾ ഒക്കെ … Continue reading ചില ഓർമപ്പെടുത്തലുകൾ….

അപൂർണ്ണമായ മനുഷ്യൻ…….

ഈ വാനത്തോളം സ്വപ്നങ്ങളും ഈ ഭൂമിയോളം കിനാവുകളും നെയ്തുകൂട്ടി പക്ഷെ നാലു ചുവരുകൾക്കുള്ളിൽ ആരുടെയൊക്കെയോ ചൂണ്ടുവിരലുകൾക്ക് താഴെയാണ് എന്റെ ജീവിതം മാഷേ. ചുറ്റും വർണങ്ങൾ ഉള്ള ഒരു ജീവിതം ഞാൻ കാണാറുണ്ട് അതിൽ ജീവിക്കുന്ന കുറെ മനുഷ്യരെയും എത്ര കാലയിന്ന് അറിയോ ഈ സ്വപ്നങ്ങളെയും കെട്ടി പിടിച്ചു ഉറങ്ങാൻ തുടങ്ങിട്ട്...... ഒന്നു പറക്കാൻ ഒരുപാട് തവണ ശ്രമിച്ചു പക്ഷെ അതിനേക്കാൾ ഒക്കെ കൂടുതൽ തവണ അതിനെക്കാളും ഉയരത്തിൽ നിന്നും വീണിട്ടെ ഉള്ളൂ. എനിക്ക് എപ്പോഴും വിധിച്ചത് ഈ … Continue reading അപൂർണ്ണമായ മനുഷ്യൻ…….

ചോദ്യചിഹ്നങ്ങൾ…..!

കരയെ തഴുകി വീണ്ടും കടലമ്മയുടെ മാറിൽ മുത്തം വച്ചു ഓടി കളിക്കുന്ന ഒരു കൊച്ചു കുട്ടിയായി തിരമാലകൾ. ഓർമകളുടെ ഇന്നലകളെയും യാഥാർഥ്യത്തിന്റെ ഇന്നിനെയും സ്വപ്നത്തിന്റെ നാളെയും പരസ്പരം തിരിച്ചറിയാൻ കഴിയാതെ കെട്ടുപിണഞ്ഞു കിടക്കുന്ന ഒരായിരം ചോദ്യചിഹ്നങ്ങൾ......! ഒരുപക്ഷേ...... എന്റെ ശരികൾ,സന്തോഷങ്ങൾ ഒക്കെ ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ ആകും. കറുപ്പൻനാൽ മൂടിയ ലോകത്ത് ഒറ്റയ്ക്കിരിക്കുമ്പോൾ നിശബ്ദതയുടെ മൂടുപടമണിഞ്ഞു ഇന്നിന്റെ പ്രത്യേകത പോലും മറന്നു എന്നിലേക്ക് ഓടി വന്ന ഒരായിരം ചോദ്യചിഹ്നങ്ങൾ..... ഇന്നത്തെ ഈ ദിവസവും ഇവിടെ അവസാനിക്കും. ഓരോ … Continue reading ചോദ്യചിഹ്നങ്ങൾ…..!

മഴത്തുള്ളികൾ………

സാന്ദ്രമായ സ്വപ്നങ്ങൾ മൂടിയാ_ കാശം പോൽ മനമിന്നു മൂടുന്നു കർമുകിലോളങ്ങളിൽ....... പറയാൻ ബാക്കിയാക്കിയ വാക്കുകൾ ചിതറുന്നു മനസിനുൾകോണിൽ. മനമിന്നു വാടിയ കുസുമമായി മൗനമായി പാടുന്നു ഇടറിയനാദമായി ഒക്കെ മുഴുത്തു ചെളിയായി അഴുക്കായി പറ്റിക്കിടക്കുന്നു അവിടെ_ഇവിടെ....... ഒരു മഴയൊന്നു പെയ്തെങ്കിൽ എൻ മനസ്സിനുള്ളിൽ......... ചെളിയായി അഴുകിയവ ഒക്കെയും മഴയിൽ കുതിർന്നങ്ങു പോയാൽ പിന്നെ മനസൊന്നു കുളിർപ്പിച്ചു ശാന്തമാക്കി മഴത്തുള്ളികളിൽ ലയിപ്പിച്ചൊരു പുതുനവജീവൻ മണ്ണിൽ വിടർന്നെഞ്ഞേ........... പുതുസ്വപ്നങ്ങൾ കോർത്തിണക്കിയ പുതിയൊരു മനമിന്നു മുളച്ചെഞ്ഞേ....... പുതുനിറം പൂശിയ പൂത്തുമ്പിയിന്നു പാറിയെഞ്ഞേ............. Pravya_8901

ഒരു പൂച്ചകഥ……

ഇത് ഒരു പൂച്ച കഥയാണ്. അങ്ങ് ദൂരെ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥ. അമ്മിണിഅമ്മ(നമ്മുടെ കഥാനായകൻ ചിങ്കുന്റെ അമ്മ സർവോപരി ഒരു പൂച്ച)3 പൂച്ചകളെ പെറ്റു. ചിങ്കു, മിങ്കു, മിന്നു. ഓറെ കുടാൻഡ് അവിടെ ദേവു,കിങ്ങിണി അങ്ങനെ കുറച്ചു പൂച്ചകളും ജാക്കി എന്ന നായയും ഉണ്ടായിരുന്നു. ചിങ്കു(മ്മ്‌ടെ കഥാനായകൻ) കുരുതകേടിന്റെ ആശാൻ ആണ് പക്ഷെ നമ്മള ചെക്കൻ പൊളിയാട്ടോ അവിടുത്തെ ബാക്കി പൂച്ചകളുടെ ഒക്കെ മുകളിൽ കയറി , മറഞ്ഞു,നക്കി, അടിപൊട്ടി ഒന്നും പറയണ്ട ആടാ ഒരു … Continue reading ഒരു പൂച്ചകഥ……

അക്കങ്ങൾ…….

ജീവിതം വട്ടപ്പൂജ്യമായി വഴികൾ 2 ആകുമ്പോൾ 3പോൽ നടുവൊടിഞ്ഞു കുത്തുമ്പോൾ 4മണി പൂവായി മുഖം വാടി കരിയവേ 5 തുണ്ടായി ഇഞ്ച്_ഇഞ്ചായി കൊല്ലുന്നു മർത്യർ തൻ നാക്കുകളവ 6പോൽ അർത്ഥശൂന്യമാക്കി 7വില്ലുകൾ കുത്തിയോടിച്ച്‌ മഴവില്ലു പോൽ 8 എന്ന ലൂപ്പിൽ വട്ടം കറങ്ങി പലരുടെയും നാക്കിൽ 9 ആയി ഓളം സൃഷ്ടിക്കുന്ന അവർക്ക് 1 ആയി നടുനിവർത്ത് തല ഉയർത്തി നടക്കണം നാക്കുകൾ കൊല്ലുന്ന ഈ നാട്ടിൽ............ Pravya_8901

ചിത……

ചിതയൊരുക്കി കത്തിച്ചു കളഞ്ഞ അവളുടെ സ്വപ്നങ്ങളും സ്വതന്ത്രസമര കഥകളും ഒളിപ്പിച്ചു വച്ച ചുവരുകൾ പോലെ തനിക്കു പലതും നിഷേധിച്ചവരോടും മറ്റുള്ളവരോടും ബാഹ്യമായി പുഞ്ചിരിച്ചു ദേഷ്യവും സങ്കടവും സ്വപ്‌നത്തിന്റെ തീയിൽ കത്തിയമർത്തി, ആത്മാവുപോലെ ഗതികിട്ടാതെ ശരീരമില്ലാതെ അലയുന്ന സ്വപ്നങ്ങൾ ആ ചിതയിൽ കത്തി അവസാനം വെണ്ണീരായി അതിന്റെ പുക ലോകം കാണും അവളോ? ആരുടെയൊക്കെയോ ചുണ്ടുവിരലിൽ ആത്മഹത്യചെയ്ത അവളുടെ സ്വപ്നങ്ങൾക്ക് ഇന്നൊരു ദിവസത്തിന്റെ മഹത്വത്തിൽ ചിറകു വിടർത്തി സ്റ്റാറ്റസും പോസ്റ്റുമിട്ടവർ എത്രപേർ സ്വന്തം വീട്ടിൽ ഒന്നു നോക്കിട്ടുണ്ട് സ്വപ്നത്തിന്റെ … Continue reading ചിത……

കരിഞ്ഞു ഉണങ്ങിയ പൂവിതൾ…..

"ഡാ ശ്യാമേ ചാരു വരുന്നാ"എന്നു പറഞ്ഞു ശ്യാമിന്റെ കൂട്ടുകാരൻ റെനിൽ അവളെ ചൂണ്ടി കാണിച്ചു. ശ്യാം ബൈക്കിന്റെ കണ്ണാടിയിൽ നോക്കി മുടി ചീകി ബൈക്കിൽ നിന്നും ചാടി എഴുന്നേറ്റ് അവളുടെ അടുത്തേക്ക് പോയി ചാരുവിനോടായി പറഞ്ഞു:"ചാരു, ഞാൻ നിന്റെ പിന്നാലെ നടക്കാൻ തുടങ്ങിട്ട് ഏകദേശം 1 വർഷത്തോളം ആയി. നീ എനിക്ക് പട്ടിന്റെ വില പോലും തരുന്നില്ല എന്ന് അറിയാ എന്നിട്ടും നിന്റെ പിന്നാലെ നടക്കാൻ ഈ നാട്ടില് വേറെ പെണ്ണ്പിള്ളാര് ഇല്ലാഞ്ഞിട്ട് അല്ല എനിക്ക് തന്നെ … Continue reading കരിഞ്ഞു ഉണങ്ങിയ പൂവിതൾ…..

ചുവന്ന പനിനീർ പൂവുകൾ നിനക്കായി…….

തിളക്കുന്ന ചോരയിൽ കുതിർന്ന ബാഷ്പാഞ്ജലികൾ ധീരരെ, മരിക്കുകില്ല നിങ്ങൾ ഒരിക്കലു മീ ഭാരതത്തിൻ ഹൃത്തിൽ ചുവന്ന പ്രണയ ദിനത്തിൽ ഉറച്ചചങ്കോടെ ചുവന്ന ചോരചീന്തി ഭാരതത്തിനു കാവൽ നിന്ന ദൈവദൂതരെ, നിങ്ങളുടെ ചോരയ്ക്കു സംരക്ഷണത്തിന്റെ, ഗന്ധമുണ്ട്, ധീരതയുടെ ചുവപ്പുണ്ട്........ തിളക്കുമീ ചോരയടുത്ത പ്രണയദിനത്തിലും കൊതിക്കുമീ പനിനീർപൂക്കൾ നിൻ കാലൊന്നുതഴുകാൻ അന്നു വീഴും ഒരായിരം സല്യൂട്ടുകൾ........ ഭീകരരെന്നു തെല്ലൊന്നു അഭിമാനിക്കും നിങ്ങളെ നിസ്സഹായത വേട്ടയാടുന്ന ദിനം അകലയല്ല , അന്നു പൊഴിയും നിൻ കണ്ണുനീർ കൈപിടിയകലത്തിൽ ഓരോന്നും നഷ്ടമായി മൃതുവിൻ … Continue reading ചുവന്ന പനിനീർ പൂവുകൾ നിനക്കായി…….

നിദ്രയിൽ……

അസ്തമിച്ചുറങ്ങിയ സ്വപനങ്ങളും പ്രതിക്ഷകളും മനസിൽ അലയടിക്കവേ, നഷ്ടമായി വ്യർത്ഥമായി മൂഢമെന്നൊതുമാ ചിന്തകളിൽ മനസുഅലഞ്ഞു തിരിയവേ, നൂലു പൊട്ടുമാ പട്ടം പോൽ പടരുന്ന ചിന്തകളെ ഭ്രാന്തത കിഴ്പ്പെടുത്തുകയായി കണ്ണു പ്രളയമായി കാറ്റില്ലാ ഇടി_ മിന്നലിൻ അകമ്പടിയില്ലാതെ പെരുമഴക്കാലമായി സങ്കടങ്ങളോ_ രൊന്നും ഒലിച്ചിറങ്ങുകയായി...... ഹൃദയത്തിൻ താളം നിലക്കുമെന്നാ തോന്നലിൻ വക്കിൽ നിന്നും ചുരു_ ളഴിച്ചു ചെല്ലയായി നിദ്രതൻ മടിത്തട്ടിലേക്ക് സ്വപനത്തിൻ കണ്ണുകൾ വീണ്ടും തുറക്കവേ,കരഞ്ഞു കലങ്ങിയ കണ്ണിൽ ചെറുപ്രകാശം അലയടിക്കയായി...... അധ്വാനിക്കുക നീ നിൻ ലക്ഷ്യത്തിനായി വീണ്ടും, അസ്തമിച്ച പ്രതീക്ഷകളിൽ … Continue reading നിദ്രയിൽ……