പ്രതീക്ഷ….

പ്രഭാത സൂര്യകിരണമേറ്റ് എല്ലാ ജീവജാലങ്ങളും ഉണർന്ന് അവരവരുടെ ലോകങ്ങളിൽ മൊഴുകുവാനുള്ള യാത്രകൾ ആരംഭിച്ച സമയം.ഒരുപാട് ഓർമകളുടെയും കാലത്തിന്റെയും പഴക്കവുമേറ്റ് വൃദ്ധനായി കിടക്കുന്ന ആ വീടിന്റെ ചുമരുകളിൽ പീളമൂടി, തിമിരം ബാധിച്ചപോലെ പച്ച പൂപ്പലുകൾ നിറഞ്ഞിരുന്നു. അധികമാരും സഞ്ചരിക്കാത്ത വിജനവീഥികൾ പോലെ കാടുമുടിയ വഴികളിൽ നിശബ്ദത മാത്രം. വർഷങ്ങളുടെ ശക്തിയാൽ ബലിഷ്ഠമായി നിൽക്കുന്ന മാവ്.അതിന്റെ തടി 2ഓ 3ഓ കൈകളിൽ ഒതുങ്ങുമായിരുന്നില്ല.ആ മരത്തിന്റെ നിഴലാൽ സൂര്യകിരണം അതിന്റ ചുവട്ടിലെ ആ ചെറുചെടിയിൽ വിഴുന്നുണ്ടായിരുന്നില്ല.എങ്കിലും, മന്ദമാരുതന്റെ സഹായത്തോടെ ആ ചെടിആടിയുലഞ്ഞ് സൂര്യകിരണത്തെ സ്പർശിക്കാൻ ശ്രമിച്ചെങ്കിലും നിരാശ ആ മരത്തിന്റെ നിഴലുപോലെ ബലവാനായി നിൽക്കുന്നു,ആ ചെറുചെടിയിൽ സൂര്യകിരണത്തെ തട്ടിക്കാതെ……ആ വലിയ മരത്തിന്റെ താഴ്ന്ന ചില്ലയിൽ ആരോ വിരിച്ചിട്ട വലയിൽ ഒരു കിളി കുടുങ്ങി പോയിരിക്കുന്നു. കുത്തനെയും വിലങ്ങനെയുമുള്ള ശക്തമായാ നാരുകളാൽ ദൃഢമായി നിൽക്കുന്ന വലയ്ക്കകത്ത് നിഷ്കളങ്കമായ ആ കിളി പ്രതീക്ഷ തൻ കിരണത്തിനായി കരയുന്ന കണ്ണുകളുമായി ചുറ്റും നോക്കി. ആരോരുമില്ലാത്ത വിജനപ്രദേശമായി അത് മാറിയിരുന്നു.കരഞ്ഞു തളർന്നു എന്നു തോന്നിയ നിമിഷം ആകാശത്തേക്ക് കണ്ണോടിച്ചപ്പോൾ കുട്ടത്തോടെ പറക്കുന്ന മറ്റു കിളികളെ കണ്ട് വീണ്ടും നിലവിളിച്ചെങ്കിലും നിരാശയായിരുന്നു സമ്മാനം.പിന്നീട് ആ പ്രദേശത്തെപ്പോലെ അതും നിശബ്ദതയായി.അങ്ങനെ നിശ്ചലമായി എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്ന ആ ചെടിയെയും,കിളിയെയും വകവയ്ക്കാതെ സമയം മുന്നാട്ടു നീങ്ങി കിതകാതെ, തളരാതെ…..

അങ്ങനെ സൂര്യനും ചലിച്ചു ആ മരത്തിന്റെ മുകളിലായി നിന്നു.കാഠിന്യമേറിയ താപത്താൽ വിയർത്തോഴുകുന്ന ആ നട്ടുച്ചയിൽ സൂര്യന്റെ,പ്രതീക്ഷയുടെ കിരണങ്ങൾ ആ ചെടിയെ നോക്കി പ്രകാശിച്ചു.അതിനാവശ്യമായ സൂര്യപ്രകാശം നൽകി.രാവിലെ മുതലുള്ള ആ ചെടിയുടെ പരിശ്രമവും,കാത്തിരിപ്പും കാലം സാധിച്ചെങ്കിലും കിളി അപ്പോഴും നിരാശയുടെ മടിത്തട്ടിൽ ഏകയായി.വാടിതളർന്ന ആ കിളിയെ പോലെ സമയവും ഓടിയോടി വൈകുന്നേരമായപ്പോഴേക്കും തളർന്നിരുന്നു.ആ വഴിലുടെ ഓടി വരുന്ന കാൽപാദതിന്റെ ശബ്ദം ആ കിളിക്ക് പ്രതിക്ഷയുടെ ചെറുകണങ്ങൾ സമ്മാനികവെ, അതിന്റെ മുഴുവൻ ശബ്ദവും എടുത്തു ആ കിളി കരഞ്ഞു ഒച്ചപ്പാടുണ്ടാക്കി. സ്കൂൾവിട്ടു വരുന്ന കുട്ടിപാട്ടാളങ്ങൾ. ക്ഷീണിച്ചിരുന്നെങ്കിലും അവരെ ആ കിളിയുടെ മനോഹാരിതയും അതിന്റെ കണ്ണിലെ പ്രതീക്ഷയുടെ തിളക്കവും അവിടെ നിർത്തിച്ചു. അനേകതവണയുടെ പല വഴിക്കുള്ള പരിശ്രമത്തിന്റ ഫലമായി അവർ അതിനെ സ്വാതന്ത്ര്യത്തിന്റെ ,സന്തോഷത്തിന്റെ ആകാശത്തേക്കു പറത്തിവിട്ടു……

പ്രതീക്ഷിക്കാത്ത വിജനവഴിയിൽ വന്ന ആ കുട്ടികൾ ആ കിളിയെ രക്ഷിച്ചപ്പോലെ നമ്മുടെ പ്രതീക്ഷയ്ക്കും ഇതുപോലെ കാത്തിരിപ്പിന്റെ ഇരുട്ടറയുടെയും ,സ്വപ്നത്തിന്റെ നിറത്തിന്റെയും ഗന്ധമുണ്ടാകും. ഇങ്ങനയുള്ള പ്രതീക്ഷയുടെ കിരണങ്ങൾ എപ്പോഴെങ്കിലും ഒന്നു പ്രകാശിച്ചാൽ മതിയായിരുന്നു. കാത്തിരിപ്പിന്റെ ഇരുട്ടറയിൽ നിന്നും സ്വപ്നത്തിന്റെ നിറങ്ങളുടെ ആകാശത്തേക്ക് പാറിപറക്കാൻ……

Pravya_8901

Advertisements

പ്രാണനേയും കാത്ത്…..

പ്രിയനെയോർത്തിടും തൻ മനസിൽ

നിശമെല്ലെ ഇരുൾ ചാലികവേ,
വെൺമയാം ശശികിരണങ്ങളവൾ

തൻ മനസ്സിൽ പ്രതീക്ഷ ചൊരിയവേ,

പ്രിയനേകുമാ പ്രണയനിമിഷങ്ങളോ_

ർത്തു ലജ്ജവഹിയായവൾ തലകുനിക്കയായി…..

വൻമരങ്ങൾക്കിടയിലെ ചെറുദ്വാരത്തിലൂടെ

ചലിച്ചാ ചെറുപുഴയിൽ

തിളങ്ങുമി ചന്ദ്രകിരണത്താൽ

തീർത്ത ആഭൂഷമവൾക്കു നൽകി,

ദിവാകരനാൽ തളർന്നവളിന്നു മിന്നുന്നു

വെള്ളിനക്ഷത്രം പോൽ ചാരുവായി…..

സ്ഫടികമാമി പുഴയിൽ തൻ

നിഴൽ മെല്ലെ നോക്കിടവേ,

അരുണാഭമാം ചേലയണിഞ്ഞു വെൺ_

മായം വജ്രാഭരണിഞ്ഞു

രക്തപങ്കിലയായി ലജ്ജവാഹം പൂണ്ട_

വളിന്നു സുന്ദരിയായി മെല്ലെയാടി ഉലയുകയായി…..

അവളുടെ ഹൃത്തിൽ പ്രതീക്ഷ വിതച്ച പുൽ_

നാമ്പുപോലവൻ ചിറകടി നാദം

മന്ദമാരുതനവൾക്കു ദൂതുപാടവേ,

കാത്തിരുപിനോടുവിൽ വന്നണഞ്ഞിടും

തൻ പ്രിയനോട് എന്തുചൊല്ലിടണമോ_

ന്നോർത്തവളുടെ നെഞ്ചിടിപ്പുയരുകയായി………

നാണത്താൽ ചുവന്നു തുടുത്തവൾ

തൻ ഉൾക്കുട്ടിലവനായി കരുതി വച്ച

തേൻകണം ഇതളുകൾ നീക്കി മെല്ലെ

പ്രിയനാം ചിത്രശലഭത്തി_

നു നൽകവെ ചായില്യ നിറം

പൂശുമാ പനിനീർ പൂവു നാ_

ണത്താൽ മെല്ലെ മന്ദഹസിക്കയായി…….

Pravya_8901

ഒരു സാന്ത്വന സ്പർശനം……

അനു തന്റെ കാറിന്റെ പിൻസീറ്റിൽ ഇരുന്നു പുറത്തേക്കു നോകവെ മരങ്ങൾക്കിടയിലൂടെ സൂര്യകിരണങ്ങൾ അവളെ തേടി വരുന്നതുപോലെ അവൾക്കു തോന്നി. “പാവ വേണം, ഫോൺ വേണമെന്നൊക്കെ പറഞ്ഞത് വാശിപിടിക്കുന്ന കുട്ടികളെ കണ്ടിട്ടുണ്ട് എന്നാലിതാദ്യയിട്ടാവും മുത്തശ്ശി എന്നു പറഞ്ഞു വാശിപിടിക്കുന്നത്. അവിടുള്ളവര് വിചാരിക്കും എനിക് തലക്ക് സുഖമില്ല എന്ന്….. വേറെ എവിടൊക്കെ പോകാൻ ഉണ്ട് ,ഈ സ്കൂളിന്ന് ഈ വൃദ്ധസദനത്തിലെ പുരാവസ്തുകളുടെ അടുത്തേ ഈ കുട്ടികളെയും കൂട്ടി പോകാൻ കണ്ടുള്ളൂ… കണ്ടിലെ ഓരോ വൃത്തികെട്ട ശീലങ്ങൾ കൊണ്ട് വന്നിരിക്കുന്നു….”അനുവിന്റെ അമ്മ റീന സംസാരിക്കവെ,ആ ശബ്ദത്തിന് എളിമയുടെ കടിഞ്ഞാൺ ഇട്ടുകൊണ്ട് അനുവിന്റെ ആയ സംസാരിച്ചു തുടങ്ങി :”സാരുല്യാ കൊച്ചമ്മേ,നമുക്ക്‌ ഒന്നു പോയി സംസാരിച്ചു നോക്കാ”.ഇതുകേട്ട് അനു ജാനുവിന്റെ വയറ്റിൽ പറ്റികിടന്നു ,ഭയന്നു വിറച്ച പൂച്ചകുഞ്ഞിനെ പോലെ. ചലിച്ചു കൊണ്ടിരുന്ന ആ കാർ വാർദ്ധക്യം എന്ന കുറ്റം ചെയ്ത് വൃദ്ധസദനം എന്ന ജയിലിനു മുമ്പിൽ നിർത്തി.റീന ഫോണിന്റെ മിഥ്യലോകത്തകപ്പെട്ടതുകൊണ്ടാകാം സ്വാന്തനത്തിനായി,സ്നേഹത്തിനായി എങ്ങലടിച്ചു കരയുന്ന ഒരുപാട് വൃദ്ധമാതാ–പിതാക്കളുടെ കരച്ചിൽ നിറഞ്ഞ ആ മതിലിനകത്തളം അവൾക്ക് സാധാരണമായി തോന്നിയത്.അനു ജാനുവിന്റെ കൈ പിടിച്ചു കാറിൽ നിന്നിറങ്ങി.പനിനീർ പുഷ്പത്തെ താലോലിക്കുന്ന,കൃശവും,ചുക്കിചുളിഞ്ഞതുമായ ശരീരവും ,കഴുത്തിൽ രുദ്രാക്ഷവുമണിഞ്ഞ മുത്തശ്ശിയെ കണ്ട് അനു ജാനുവിന്റെ കൈവിട്ട് ,ഓടിചെന്ന് മുത്തശ്ശിയെ കെട്ടി പിടിച്ചു “മാധവി മുത്തശ്ശി”എന്നു പറഞ്ഞ്.തന്റെ മകളുടെ ആ വിളി കേട്ട് ഫോണിന്റെ മിഥ്യലോകത്തു നിന്നുമുണർന്ന റീനയെ ആ കാഴ്ച്ച പലതും ഓർമിപ്പിച്ചു. പണ്ട് പനിച്ചു കിടന്ന തന്നെ അമ്മ പരിപാലിച്ചതും,ഭക്ഷണം കഴിക്കാതെയും മറ്റു കാരണത്താലും അമ്മയെ താൻ ബുദ്ധിമുട്ടിച്ചതും,കളി ചിരികൾ നിറഞ്ഞ ബാല്യവും യൗവനവും അമ്മ മനോഹരമാക്കി തീർത്തും ,അവസാനം അമ്മ തനിക്ക് ഒരു ബുദ്ധിമുട്ടായി തോന്നിയപ്പോൾ ഇവിടെകൊണ്ട് എറിഞ്ഞതും അഗ്നിശരങ്ങളായി അവളുടെ ഹൃദയത്തിൽ കുത്തി കയറവേ ഓർമ എന്ന സൂര്യതാപത്താൽ വറ്റി വരണ്ട് അവളുടെ തൊണ്ടയിടരവേ അവൾ ആ വൃദ്ധയെ നോക്കി മെല്ലെ വിളിച്ചു:”അമ്മേ”…..

Pravya_8901………

വെണ്ണിലാവു പോലൊരി സ്വപ്നം……

വെണ്ണിലാവിൻ വസന്തo ധരണി തൻ
കൈക്കുമ്പിളിൽ വെണ്മ ചൊരിയെ
പരിശുദ്ധിയാം പാരിജാതം തൻ
ഇതൾ വിരിഞ്ഞ ജീവിതം ആരംഭിക്കയായി
കിനാവു തിരകൾ മെല്ലെ കരയ്കടയുമാ കടലിൻ
വക്കിൽ നിന്നാ പിഞ്ചുപുത്രി ഹൃദയം
ഇന്നലകളിൽ ഇതൾ വിരിച്ച പരിശുദ്ധിയാം
പാരിജാതം പോൽ മെല്ലെ മന്ത്രിച്ചു. വെണ്ണിലാവിനെ കൈക്കുമ്പിളിലാക്കാൻ
ഞാനും വരുമൊരിക്കൽ നിന്നഅരികെ……..
നിൻപാദം പതിഞ്ഞ ഈ ധരണിയിൽ
നിന്നു ഞാൻ തേടി വരും നിന്റെടുത്
പതിക്കും എൻ പാദം നിൻ ലോലവെൺ മണലിൽ……..
ശിശിരങ്ങൾ പലതും ഇലകൊഴിച്ചു……..
ദിവകരൻ തൻ കിരണശക്തി പതിപ്പിച്ചു……..
ഒരുപാട് വർഷകണങ്ങൾ ഭുമിയിൽ വർഷിച്ചു…….
ആണ്ടുകളും പതിറ്റാണ്ടുകളും മാറികൊണ്ടിരുന്നു…….
വെണ്ണിലാവ് ഇപ്പോഴും വെൻമ പൊഴിക്കുന്നു
ആ വെൻമ തൻ നെഞ്ചിൽ തുവെണ്മയാം മണലഇൽ
പരിശുദ്ധിയാം പാരിജാതം പോൽ
അവൾ തൻ പാദം പതിപ്പിക്കയായ്……
ബാല്യത്തിൽ കടന്നു കയറിയ
ഇത്തിൾകണിയാം സ്വപനo നിറവേറ്റിയവൾ
ഭൂമിതൻ പ്രൗഢീ വെണ്ണിലാവിൽ പതിയെ പതിക്കയായി
ധരണിയിൽ പാദം പതിപ്പിക്കുo. വെണ്ണിലാവിൽ തൻ വെണ്ണമയാർന്ന പാദം
പതിപ്പിച്ചവൾ തൻ പാദം മെല്ലെ തലോടി
ശക്തിയായ പ്രകൃതിതൻ ശക്തിയായ പുത്രിയായി
നാളെ തൻ മാതാവു പോൽ ശക്തിയാം സ്ത്രീത്വതിൻ
മുഖമകാൻ അവൾ തൻ യാത്ര ഇവിടെ തുടങ്ങയായി……………..

Pravya_8901