കരിഞ്ഞു ഉണങ്ങിയ പൂവിതൾ…..

“ഡാ ശ്യാമേ ചാരു വരുന്നാ”എന്നു പറഞ്ഞു ശ്യാമിന്റെ കൂട്ടുകാരൻ റെനിൽ അവളെ ചൂണ്ടി കാണിച്ചു. ശ്യാം ബൈക്കിന്റെ കണ്ണാടിയിൽ നോക്കി മുടി ചീകി ബൈക്കിൽ നിന്നും ചാടി എഴുന്നേറ്റ് അവളുടെ അടുത്തേക്ക് പോയി ചാരുവിനോടായി പറഞ്ഞു:”ചാരു, ഞാൻ നിന്റെ പിന്നാലെ നടക്കാൻ തുടങ്ങിട്ട് ഏകദേശം 1 വർഷത്തോളം ആയി. നീ എനിക്ക് പട്ടിന്റെ വില പോലും തരുന്നില്ല എന്ന് അറിയാ എന്നിട്ടും നിന്റെ പിന്നാലെ നടക്കാൻ ഈ നാട്ടില് വേറെ പെണ്ണ്പിള്ളാര് ഇല്ലാഞ്ഞിട്ട് അല്ല എനിക്ക് തന്നെ അത്രക്ക് ഇഷ്ടയത് കൊണ്ടാ.നീ പറ ഞാൻ എങ്ങനെയാ നിന്നോടുള്ള ഇഷ്ടം തെളിക്കേണ്ടത്? ആദ്യം ആയി നിന്നെ കണ്ടപ്പോ എന്താണ് ന്ന് അറില്ല ഇഷ്ടായി പോയി നിനക്ക് ഞാൻ ശല്യം ആണ് ന്ന് അറഞ്ഞിട്ടും പിന്നാലെ വരുമ്പോൾ എങ്കിലും നിനക്ക് ഒന്നു മനസിലാക്കി കൂടെ?”

ചാരു ചുറ്റും ഒന്നു കണ്ണോടിച്ചു. ആരും വരുന്നില്ല എന്ന് ഉറപ്പു വരുത്തി പറയാൻ തുടങ്ങി:”പ്രണയം ഒരു വികാരം ആണ് അത് ആരെ മുകളിലും അടിച്ചേൽപ്പിക്കാൻ പറ്റില്ല നീ ഇനി എന്തൊക്കെ പറഞ്ഞാലും എനിക്ക് നിന്നോട് വെറുപ്പ് മാത്രേ ഉള്ളു. ഒരു പ്രശ്നം ആക്കേണ്ട എന്നു കരുതിയാ ഞാൻ എന്റെ ഏട്ടനോടും അച്ഛനോടും ഒന്നും പറയാത്തെ ഇനി ഇതുപോലെ പിന്തുടരാൻ ആണ് ഉദ്ദേശം എങ്കിൽ ” അവസാനം അവളുടെ ചൂണ്ടുവിരലുകൾ അവനു നേരെ നിർത്തി. അവളുടെ ബാക്കി വാക്കുകൾ അവന് ഉദേശിക്കാവുന്നത് ആയിരുന്നു.അവനെ തട്ടി മാറ്റി അവൾ ഒരു പ്രാവശ്യം പോലും തിരിഞ്ഞു നോക്കാതെ ആ ഇട വഴിയിലൂടെ നടന്നു പോയി.സങ്കടത്തിന്റെ ആഴകടലിൽ അവൾ വീണ്ടും മുക്കി എന്ന വിശ്വാസത്തിൽ അവൻ തിരിച്ചു ബൈക്കിനടുത്തേക്ക് നടന്നു. കുറച്ചു കാലമായി ശ്യാം തുടങ്ങിയ മദ്യസേവയ്ക്ക് ചാരുവിന്റെ നാമം ആയിരുന്നു. അന്നു രാത്രിയും തലതെറിച്ച വായിനോക്കികൾ എന്ന് നാട്ടുകാരുടെ ഓമന പുത്രൻമാർക്കൊപ്പം ഇരുന്ന് കള്ള് കുടിക്കുമ്പോഴും അവന്റെ സങ്കടത്തിന്റെ നീർച്ചാലിന് കടലിനോളം വ്യാപ്തിയായിരുന്നു.

വിശ്വ ആയിരുന്നു ആ മൗനത്തിന്റെ ചരടു മുറിച്ചത്:”നിന്നെ വീണ്ടും അവള് വേണ്ടാന്നു പറഞ്ഞു അല്ലെ.പോട്ട് അളിയാ,ഇല്ലെങ്കിലും ഇവൾമാർക്ക് ഒക്കെ ആത്മാർത്ഥ പ്രണയം തിരിച്ചറിയാനുള്ള കഴിവില്ല. ഓൾ ഒക്കെ വീട്ടുകാര് കാണിച്ചുകൊടുക്കുന്ന ഏതെങ്കിലുമൊരു പാൽകുപ്പിനെയും കെട്ടി ജീവിക്കട്ട്….. എന്നാലും നീ 1 കൊല്ലം ഒക്കെ പിന്നാലെ നടന്നിട്ട് അവള് ….. വേണ്ടായിരുന്നു……. എടാ ഇവള്മാർക്ക് ഒക്കെ ഒരു വിചാരം ഉണ്ട് അവളുടെ സൗന്ദര്യം ഒക്കെ കണ്ട് പിന്നാലെ വാലാട്ടി പോകുന്ന പട്ടികളാ നമ്മൾ എന്ന്….. ഇനി അവളുടെ വെളുപ്പും സൗന്ദര്യം കണ്ട് ആരും ഓളെ നോക്കരുത് അവൾക്ക് നമ്മുക്ക് ഒരു ആസിഡ് പണി കൊടുക്കാ, എന്താ അളിയന്റെ അഭിപ്രായം???”

പറഞ്ഞത് മദ്യലഹരിയിൽ ആണെങ്കിലും പ്രണയം അവനെ കൊണ്ടെത്തിച്ച ഭ്രാന്തതയ്ക്ക് ഒരാശ്വാസമായി അവന് അത് തോന്നി പിന്നെ മറിച്ച് ഒന്നും ചിന്തിക്കാതെ അവൻ പിറ്റേന്നു തന്നെ അത് പ്രവർത്തിക്കാൻ തീരുമാനിച്ചു. അവൾ അധിക ഞാറാഴ്ചകളിലും പോകാറുള്ള,അധികം ആൾകാർ ഇല്ലാത്ത പാർക്കിൽ വച്ച് ഓപറേഷൻ ആസിഡ് അവൻ പ്ലാൻ ചെയ്തു. അവസാനമായി അവളുടെ മുഖത്തു നോക്കി രണ്ടു വർത്താനം പറയണം എന്ന് കരുതി അവൻ ആ ഞാറാഴ്ച വൈകുന്നേരം അവളുടെ 2 കൂട്ടുകാരികളെ മാറ്റി നിർത്തി അവൻ പറഞ്ഞു:”എടീ….. മോളെ,നിന്നെ എനിക്ക് അത്രക്ക് ഇഷ്ടായിരുന്നു. നിനക്ക് ഒന്നും പ്രണയിക്കുന്നവന്റെ മനസ് അറിയില്ല ഡി…. ശ്യാം പുറകിൽ നിന്നും ആസിഡ് കുപ്പിയുടെ അടപ്പ് അഴിക്കുന്നത് ചാരു ഇടകണ്ണു കൊണ്ട് കണ്ടിരുന്നു.അവൻ നിർത്താതെ വീണ്ടും തുടർന്നു:”നിനക്ക് കുറച്ച് തൊലി വെളുപ്പും സൗന്ദര്യവും ഉള്ള കൊണ്ടല്ലേ നീ ഇത്ര ജാഡ കാണിക്കുന്നെ എനിക്കു കിട്ടാത്ത നിന്നെ ഇനി ആരും ഈ സൗന്ദര്യം കണ്ട് പുറകെ നടക്കില്ല. എന്റെ ഇഷ്ടം മനസ്സിലാക്കാത്ത നീ എന്നെ ഓർത്ത് , നിന്റെ മുഖം ഓർത്ത് കരയുമെടീ…..എന്നു പറഞ്ഞു കൊണ്ട് അവൻ ആ ആസിഡു കുപ്പി അവൾക്കു നേരെ ഒഴിക്കാൻ തുടങ്ങുമ്പോഴേക്കും അവൾ ആ കുപ്പി അവനു നേരെ തട്ടി തെറിപ്പിച്ചു അവന്റെ മുൻപിൽ നിന്നും സൈഡിലേക്കു നീങ്ങി.ആസിഡ് മുഴുവനും അവന്റെ മുഖത്തും ശരീരത്തിലും അഗ്നി പോലെ പടർന്നു പിടിച്ചു.പിന്നെ അവിടെ ഇവിടെ ഒക്കെ ആയി നിന്ന ചുരുക്കം ചിലർ ചേർന്ന് അവനെ ആശുപത്രിയിൽ എത്തിച്ചു. സ്വയം രക്ഷയും, ശ്യാമിനു പരാതി ഇല്ല എന്നു പറഞ്ഞ കൊണ്ട് കേസ് ഒന്നും ആകാതെ ഒരു വർഷം കൊഴിഞ്ഞു പോയി. ആശുപത്രിയും വീടും മാത്രമായി അവന്റെ ലോകം ചെറുതായി. വീട്ടുകാരുടെയും നാട്ടുകാരുടെയും പുച്ഛവും ഒറ്റപ്പെടലും ഒക്കെ ആയി അവനു മടുത്ത ജീവിതനാളുകൾ……….

ഇന്ന് എന്റെ ശരീരം ആസിഡ് കാർന്നു തിന്നിട്ട് കൃത്യം 1 വർഷമായി. ഈ ഒരു കൊല്ലം എന്നെ കുറെ പഠിപ്പിച്ചു എന്റെ ചിന്താഗതികളെ മാറ്റി. ഒരിക്കലും പ്രണയം ആരുടെയും മുകളിൽ അടിച്ചേല്പിക്കരൂത്ത് അതിന് വെറുപ്പല്ലാതെ അതിന് വേറെ രൂപാന്തരമുണ്ടാകില്ല അടിച്ചേല്പിക്കുമ്പോൾ ഉണ്ടാക്കുന്നത് ഒരിക്കലും പ്രണയമല്ല അടിമത്തം മാത്രം ആണ്. ചെയ്തത് തെറ്റായി പോയി എന്റെ രക്ഷയ്ക്ക് വേണ്ടി ആണ് എന്ന് ഒക്കെ ചാരു അന്ന് ആശുപത്രിയിൽ വന്ന് പറഞ്ഞപ്പോഴാണ് അവളെ കുറിച്ച് സത്യത്തിൽ ഞാൻ അറിഞ്ഞത്..ചിത്രകലയും ഒരുപാട് ആഗ്രഹങ്ങളും ഒക്കെ നിറഞ്ഞ അവളുടെ ജീവിതത്തിൽ ഇതുപോലുള്ള പ്രണയങ്ങൾക്ക് സ്ഥാനമില്ല. അല്ലെങ്കിലും അവളെ സ്വന്തമാക്കാൻ കഴിഞ്ഞില്ല എന്നു കരുതി ഞാൻ ചെയ്തത് ഏറ്റവും വലിയ തെറ്റ്. സമൂഹം പെണ്ണിനെ തേപ്പുകാരി ആക്കുമ്പോഴും മറ്റുള്ളവരുടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും വിലക്കുകളും അടിച്ചേല്പിക്കുമ്പോളും തോൽക്കുന്നത് അവൾ തന്നെ അല്ലെ…….. പ്രണയം അത് ഒരു വികാരം മാത്രമാണ് അല്ലാതെ ജീവിതം മുഴുവൻ ഈ പ്രണയം അല്ല എന്നു മനസിലാക്കാൻ വൈകിപോയിരിക്കുന്നു.ഞാൻ ചെയ്തതിന്റെ ശിക്ഷ ഞാൻ തന്നെ അനുഭവിക്കുന്നു എന്റെ പേരുപോലെ ശ്യാമമായ അഥവാ കറുത്ത മുഖവുമായി…….. എന്ന്‌ എഴുതി ശ്യാം തന്റെ ഡയറിയിൽ എഴുതി പൂട്ടി വച്ചു. കസേര നീക്കി ജനാലായ്ക്കരിക്കെ നിന്ന് പുറത്തേക്കു നോക്കി നിന്നു ശൂന്യമായി കിടന്ന പാടത്തു നിന്നും ഒരു കൂട്ടം കിളികൾ പറന്നുയരുന്നുണ്ടായിരുന്നു………………

Pravya_8901

13 thoughts on “കരിഞ്ഞു ഉണങ്ങിയ പൂവിതൾ…..

  1. സത്യാ….. എല്ലാ ലോജിക്കും മറക്കുമ്പോ ചില പ്രണയം ഇങ്ങനെയും ആകും………thankz for u r support chechi……😁😁

   Like

  1. അയ്യോ അല്ല…… ഞാൻ ഒരു ദിവസത്തെ പത്രത്തിൽ ഇങ്ങനെ അസിഡിനെ അതിജീവിച്ച ഒരു സ്ത്രീയെ കണ്ടു അപ്പോൾ അത് boysനും വന്നൂടെ എന്നു തോന്നിയപ്പോൾ ഉണ്ടായ കഥ ആണ്…….. താങ്ക്സ് kj ………

   Liked by 1 person

  1. സത്യാ എപ്പോൾ ഒരാൾക്ക് മേൽ പ്രണയം എന്ന വികാരം ചുമതപ്പെടുന്നോ അന്ന് പ്രണയം കരിഞ്ഞുണങ്ങും………
   Thank u so much for the feedback bro……..

   Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s