കാഴ്ചകൾ….

അമ്മയോട് ഒന്നും മിണ്ടാതെ മനു ധൃതിപിടിച്ച് ഓഫീസിലേക്ക് ഇറങ്ങുമ്പോഴും ആ അമ്മ വാതിലും ചാരി മകന്റെ യാത്ര പറച്ചിലിനായി വിളിപാടകലെ നിന്നു. പക്ഷെ….അവൻ ഒന്നും മിണ്ടാതെ ബൈക്ക് എടുത്തു ഓഫീസ് ലക്ഷ്യമാക്കി തന്റെ യാത്ര തുടങ്ങി.പ്രഭാത സൂര്യന്റെ കിരണങ്ങളും ആ ട്രാഫിക് ജാമിനുള്ളിൽപെട്ട് ശ്വാസം മുട്ടുന്നുണ്ടായിരുന്നു.സൂര്യന്റെ ഒരു കിരണം പോലെ മനുവും ആ ട്രാഫിക് കുരുക്കിൽപെട്ടിരുന്നു.ആ തിരക്കുപിടിച്ച റോഡിന്റെ ഇടതുവശത്തായി വെയിലിനെ അതിജീവിച്ച് ഒരു മരത്തിന്റെ കിഴേ കീറി,മുഷിഞ്ഞ വേഷമണിഞ്ഞ ഒരാൾ അയാൾ താൻ കാണുന്ന സ്ഥിരം കാഴ്ച ആയിരുന്നു എങ്കിലും ഇന്ന് അയാളുടെ വലുതു വശത്തായി ആ വെളുത്തതെരുവു പട്ടി ഉണ്ടായിരുന്നില്ല.ട്രാഫികിന്റെ കുരുക്കുകൾ മെല്ലെ അഴിയുന്ന പോലെ അവന്റെ കണ്ണുകളും ആ കാഴ്ചയിൽ നിന്ന് അകന്നിരുന്നു.ഒരു റോഡ് രണ്ടായി പിളരുന്നിടത് വച്ച് അവൻ തന്റെ ബൈക്ക് നിർത്തി കാത്തുനിന്ന ചങ്ങാതിയോട് ചോദിച്ചു:”എടാ,നിന്റെ അമ്മയ്ക്ക് ഇപ്പോ എങ്ങനെ ഉണ്ട്?” “കുഴപ്പമില്ല,നാളെ റൂമിലേക്ക് മാറ്റും എന്ന ഡോക്ടർ പറഞ്ഞേ.നിന്റെ ബൈക്ക് വൈകുന്നേരം പോരെ?”എന്നു സുഹൃത്ത് ചുണ്ടനക്കിയപ്പോൾ ആ മതി എന്നു പറഞ്ഞ് മനു തന്റെ ബാഗുമെടുത്ത് നടക്കാൻ തുടങ്ങി.ചെറിയ റോഡ് ആയിരുന്നു.അധികം ആളുകൾ ഇല്ലായിരുന്നുവെങ്കിലും വലിയ വീടുകളാൽ സമൃദ്ധമായിരുന്നു അവിടം.അതിൽ വെളുത്ത പെയിന്റടിച്ചു ശുദ്ധമാക്കിയ ഒരു വീട്ടു മതിലിഞ്ഞു മുകളിൽ ഒരു കൊച്ച ഇരിക്കുന്നുണ്ടായിരുന്നു.അതിന്റെ നീളമുള്ള മഞ്ഞകൊക്കിന്റെ അറ്റത് ഒരു കരികണ്ണി തന്റെ ജീവനും മരണതിഞ്ഞുമിടയിൽ പെട്ട് രക്ഷപെടാൻ എന്ന വണ്ണം ആ കൊച്ചയുടെ കൊക്കിൽ വളഞ്ഞുചുറ്റിയിരുന്നു.മനുവിന്റെ കണ്ണുകൾ അവിടെ നിന്നും മെല്ലെ മാഞ്ഞുപോയി.3 ആളുകൾ മാത്രമുള്ള ആ ബസ്സ്റ്റോപ്പിൽ നിന്നും ഒരാൾ പോക്കറ്റടിക്കുന്ന ദൃശ്യങ്ങൾ അയാളുടെ കണ്ണിലൂടെ അയാളുടെ മസ്തിഷ്കത്തിലേക്ക് കൈമാറ്റം ചെയ്തു.കലി പുരണ്ടു നിൽക്കുന്ന ബോസ്സിന്റെ മുഖത്തെ മനസ് ഓർമിപ്പിക്കവേ തന്റെ നാവ് ഉള്ളിലടക്കി വച്ച് വായില്ലകുന്നിലപ്പനെ പോലെ അയാൾ വീണ്ടും നടക്കാൻ തുടങ്ങി. സ്ഥിരം കാഴ്ചയായ ആ അമ്മയെയും മകനെയും കണ്ട് അയാൾ ഉറപ്പിച്ചു സമയം 8:45അയിന്ന്.അയാൾ തന്റെ ലക്ഷ്യം ഉറപ്പിച്ച് എം.പി ഗ്രുപ്പ്‌സ് എന്ന വലിയ കെട്ടിടത്തിലേക്കു നടന്നെക്കിലും കെട്ടിടം ആരോരുമില്ലാതെ നിശ്ചലമായിരുന്നു. സെക്യൂരിറ്റിയോട് കാര്യം തിരക്കിയപ്പോഴാ അയാൾ അറിഞ്ഞത് “ഫാക്ടറി തൊഴിലാളി സമരം കാരണം ഇന്ന് കട തുറക്കില്ല എന്ന്”.മറിച്ചൊന്നും ചിന്തിക്കാതെ അയാൾ സുഹൃത്തിന്റെ അമ്മയെ കാണണമെന്ന് മനസിലുറപ്പിച്ച് സ്ഥിരം വഴിയിലൂടെ വീണ്ടും വന്നപ്പോൾ മനസിനുള്ളിൽ എന്തോ വിരസത വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു. അയാൾ തിരിച്ചു നടക്കവേ ആ ബസ് സ്റ്റോപ്പിരികെ എത്തിപ്പെട്ടന്ന് താൻ നേരെത്തെ കണ്ട പോക്കറ്റടി ദൃശ്യങ്ങൾ മനസിൽ വേരോടവേ,അവിടെ ഒരു അടി നടന്നതിന്റെ ലക്ഷങ്ങൾ ഉണ്ടായിരുന്നു.ആരുടെയൊക്കെയോ കടലാസുകളും,വസ്ത്രകഷങ്ങളും പിന്നെ മുഖത്ത് അടിയുടെപാടുമായി നിൽക്കുന്ന ആ മനുഷ്യൻ.നിരപരാധിയായിരുന്നു,പോക്കറ്റടികാരൻ അല്ലായിരുന്നു എന്നയാളുടെ മനസുമന്ത്രികവേ,കുറ്റബോധത്താൽ അയാളുടെ തല കുമ്പിട്ടിരുന്നു.നേരത്തെ കണ്ട കൊച്ച അവിടെ ഉണ്ടായിരുന്നില്ല.വിശപ്പിന്റെ ചൂടേറ്റ് അല്ലെങ്കിൽ വയറുനിറഞ്ഞ് അത് എവിടേക്കോ പറന്നു കാണും.അയാൾ നടന്ന് ആ ട്രാഫിക് കുരുക്ക് മെല്ലെ കുറഞ്ഞ റോഡിൽ വീണ്ടും എത്തവേ ആ കാലിയായി കിടക്കുന്ന പ്ലേറ്റിനു മുന്നിൽ ഇരിക്കുന്ന വൃദ്ധനു അയാൾ അമ്മയുടെ സ്നേഹം നിറഞ്ഞ പൊതിച്ചോറ് നൽകി.”ആരാ.. ആരാ…..”എന്ന വൃദ്ധന്റെ ചോദ്യത്തിനു മുമ്പിൽ, അന്ധകാരം എന്ന ദയനീയ അവസ്‌ഥ മനുവിൽ വീണ്ടും ഞെട്ടൽ ഉണ്ടാക്കി പെട്ടെന്നു ഒരു ഭാഗത്തുനിന്നും കുരച്ചു കൊണ്ടു വന്ന പട്ടി ആ വൃദ്ധന്റെ കണ്ണാണ് എന്നു മനസിലാക്കവേ,പാഥേയം തുറന്ന് അയാൾക്കു നൽകികൊണ്ട് മനു നടക്കാൻ തുടങ്ങി.പെട്ടന്നു തിരിഞ്ഞു നോകവെ പട്ടിയും ആ വൃദ്ധനും ഒരിലയിൽ നിന്ന് ഒരുമിച്ചു ഭക്ഷണം കഴിക്കുന്ന കാഴ്‌ച അയാളിൽ എല്ലാ ചരാചരങ്ങളും ഒന്ന് എന്ന പാഠം ഓർമിപ്പിക്കുന്നു. ഒരുമ എന്ന ആ കാഴ്ച ഹൃദയത്തിൽ കണ്ണാം ക്യാമറയിൽ പകർത്തി അയാൾ തന്റെ മനസിനോട് തന്നെ മന്ത്രിച്ചു:”ഇങ്ങനെ നാം കാണുന്ന ചില കാഴ്ചകൾക്ക് ഒരു ഉപരികാഴ്ച ഉണ്ടാകും.നമ്മളാൽ സമൃദ്ധമാക്കാൻ ഒരു പക്ഷെ ആ കാഴ്ച കാത്തിരിക്കുന്നുണ്ടാകും.അത് നമ്മൾ കാണുന്ന സ്ഥിരം കാഴ്ചകളാകാം, ഇതുവരെ നാം തേടി പോകാത്ത നമ്മൾ അറിയാതെ ജീവനില്ലാതെ പോകുന്ന നമ്മുടെ കണ്ണാം ക്യാമറ പകർത്തുന്ന ഒരുപറ്റം കാഴ്ചകൾ…….”എന്നു പറഞ്ഞ് അയാൾ ആശുപത്രി ലക്ഷ്യമാക്കി നടന്നു……

Pravya_8901

6 thoughts on “കാഴ്ചകൾ….

Leave a reply to clixbyabhi Cancel reply