നിറഞ്ഞ ശൂന്യതകൾക്കിപ്പുറം ഞാനുണ്ട്. രാത്രി മാത്രം പൂക്കുന്ന ഏതോ പൂവിന്റെ ഗന്ധം കാറ്റിലലിഞ്ഞു ചേർന്നു ഒഴുകാറുണ്ട്. നിലാവിന്റെ വെളിച്ചം ഇലകളിൽ തട്ടി മണ്ണിൽ വീഴാറുണ്ട്. ഒക്കെ ആ ശൂന്യതകൾക്കിപ്പുറം ഇരുന്നു ഞാൻ അറിയാതിരുന്നില്ല. മെഹന്തി ഹസ്സന്റെയും , അലി സെതിയുടെയുമൊക്കെ ശബ്ദം ഇതേ രാത്രികളിൽ ഒരു മഴയായി പെയ്യാറുണ്ടെങ്കിലും പ്രഭാതത്തിന്റെ ശോഭയിൽ ആ മഴയൊക്കെയും തോർന്നു അവിടം മരുഭൂമി ആകാറുണ്ട്… പുറമെ തളിർത്തും കൊഴിഞ്ഞും എത്ര വസന്തം വിരിഞ്ഞു , കാലവർഷം നനച്ചു , വെയിലിൽ ഉരുകി വീണ്ടും ഇതിങ്ങനെ ഒരിക്കലും അവസാനിക്കാത്ത വൃത്തം പോലെ….. ശൂന്യതകൾക്കിപ്പുറം എന്താണ് ഭാവം എന്നാലോചിച്ചിട്ടുണ്ടോ? സന്തോഷമോ, സങ്കടമോ, നിരാശയോ, ആശ്ചര്യമോ, ഇവയൊന്നുമില്ലാത്ത ഒരുതരം കറുപ്പാണവിടം…. സാലിയും നിമ്മിയും സാജൻ ഫെർണാണ്ടസിലുമൊക്കെ കണ്ട അതേ ശൂന്യത, അതേ കറുപ്പ് …… മനുഷ്യനെ മയക്കുന്ന വേറെ ഒരുതരം കറുപ്പ് ….. ഇലകൾപ്പുറം കാടക്കുൾക്കപ്പുറം ഒരു ലോകമുണ്ടത്രേ….. ശൂന്യതയിലേക്കു കൺതുറന്നു , കറുപ്പിലൂടെ നടക്കുന്ന മനുഷ്യരാണത്രെ അവിടെ മുഴുവനും……!!
very nice , cant place sali nimmi and sajan fernadez, is it some ppl you know personally or the charters from books or movies
LikeLiked by 1 person
Thank you dear😍….sali and nimmy are the characters in padmarajan’s movie deshadana kilikal karayarilla and sajan fernadez also a character from the movie lunch box (played by irrfan khan )
LikeLiked by 1 person
guessed the first two , missed the last one 🙂
LikeLiked by 1 person
Ha lunch box ethra kandalum athile irrfan khante character name google thanne paranj tharendi varum …..😁
LikeLike
👌👌👌
LikeLiked by 1 person
Thank you😍
LikeLike
😍
LikeLike