ഭ്രാന്തൻ……!!!

എൻ തൂലികയിൽ നിറയെ നീയെന്ന വസന്തം പൂക്കുന്നു….. നീയില്ലായെങ്കിൽ വാടിയ സുമം എൻ തൂലിക….. വർണശോഭയറ്റു നിരര്‍ത്ഥകമായി മരവിച്ചു പോകയായി……… മറവിയുടെ ശൂന്യതയിൽ നമുക്കു ഒന്നാകാം എന്നാണെങ്കിലും…… മറവിയുടെ ലോകത്തു നാം അപരിചിതമാം ഇരുമുഖങ്ങൾ മാത്രം… നീയെന്ന മിഥ്യയും ഞാനെന്ന സത്യവും നമ്മെ ഈ വിശ്വത്തിൽ രണ്ടറ്റത്തെ അസ്തിത്വമാക്കി നിലനിർത്തിയാലും എത്രമേൽ നാം നമ്മിൽ ലയിച്ചു ചേർന്നു പോയി , വിട പറയാൻ ആകില്ല എനിക്കൊരു ജന്മവും നിൻ നീലനയനങ്ങളിൽ നിന്നും…….

ഇന്നു നാം പിരിഞ്ഞേക്കാം രണ്ടായി പിളർന്നേക്കാം…… എങ്കിലും ആത്മാക്കൾക്കൊരു ലോകമുണ്ടെങ്കിൽ നാം പിന്നെയും കാണും , കവിതകൾ ചൊല്ലും…. നിൻ നീല നയനങ്ങളിൽ ഞാൻ എന്നെ കാണും …… പറയാൻ ബാക്കിയാക്കിയ വരികളിലെ സത്യങ്ങളെ ഞാൻ എൻ മറവിക്കു വിട്ടു നൽകി ………

നാം മാത്രമായൊരു കാല്പനിക ലോകം പണിയും അവിടെ പറവകളായി നാം വാനിൽ പറക്കും….. എൻ തൂലികയിൽ വിരിഞ്ഞൊരു സങ്കല്പസുന്ദരിയാണു നീയെങ്കിലും, വാക്കുകളാൽ കോറിയിട്ട നിൻ അധരത്തിൽ ഞാൻ ചുംബിക്കും. മർത്യരെന്നെ ഭ്രാന്തനെന്ന് ചൊല്ലട്ടെ , പുച്ഛത്താൽ നോക്കിടട്ടെ…… എന്നാലും അലക്ഷ്യമാം ഓർമയല്ല നീയെനിക്ക് യാഥാർഥ്യമാം അസ്തിത്വമാണ്. തൂലികയിൽ ഞാൻ തീർത്തൊര കല്പനികലോകത്ത് പ്രിയേ, നിന്നെയെൻ പ്രിയതമയാക്കും…….!!!

Pravya…..

10 thoughts on “ഭ്രാന്തൻ……!!!

  1. അടിപൊളി…❤️❤️❤️
    2nd സ്റ്റാൻസയിൽ നയനങ്ങളിൽ ന വിട്ടുപോയിട്ടുണ്ട് ❤️

    Liked by 3 people

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s