HELLARO

സ്ത്രീ ദൈവത്തെ ആരാധിക്കുകയും അമ്പലത്തിനുള്ളിൽ പ്രതിഷ്ഠിച്ചു പൂജിക്കുകയും വീട്ടിലുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുകയും ചെയ്യുന്ന ഒരു 1970 കളിലെ ഒരു ഗ്രാമം. ഭർത്താവിന് ദേഷ്യം വരുമ്പോൾ അടിച്ചു നിലയ്ക്ക് നിർത്താനും, അവന്റെ കാമ ആസക്തി തീർക്കാനും, എന്ത് തെറ്റിനും സ്ത്രീകളെ പഴിച്ച്, അവനും കുടുംബത്തിനും വേണ്ടി മാത്രം ജീവിക്കണം എന്നു ചിന്തിക്കുന്ന ഒരു male chauvinistic സമൂഹം. സ്ത്രീകളെ വീടുകൾക്കുള്ളിൽ ഒതുക്കാനായി നമ്മളായി ഉണ്ടാക്കിയ ആചാരങ്ങൾ ചെലുത്തിയ സ്വാധീനം എത്ര മാത്രം വലുത് ആണ്.

സാങ്കേതികമായും സാമൂഹികമായും കുറെ ദൂരം നാം പിന്നിടുമ്പോഴും മുട്ടിന് മുകളിൽ വസ്ത്രം ഇല്ലങ്കിൽ , പൊതുയിടങ്ങളിൽ അല്ലെങ്കിൽ മുതിർന്നവരുടെ തെറ്റുകളെ ചൂണ്ടി കാണിച്ചാൽ , അഭിപ്രായങ്ങൾ പറഞ്ഞാൽ അവളെ അധികപ്രസംഗിയും അഹങ്കാരിയും ആക്കി ചിത്രീകരിക്കുന്നു. കൂടെ ഒരു കിരീടവും വച്ചു കൊടുക്കുന്നു ഫെമിനിസ്റ്റിന്റെ….. ആ കിരീടത്തിന്റെ അർത്ഥം സ്ത്രീ-പുരുഷ തുല്യത ആണ് എന്ന് പോലും അറിയാതെ അവളെ എതിർക്കുന്നു.

ഇങ്ങനെ ഉള്ളവരെ നന്നാക്കണം എന്ന അർത്ഥത്തിൽ ചിലവർ അവരുടെ സദാചാര ചിന്തകൾ മറ്റുള്ളവരിൽ അടിച്ചു ഏൽപ്പിക്കുന്നു. എല്ലാവർക്കും അവരവരുടെ ഇഷ്ടത്തിന് ജീവിക്കാൻ ഉള്ള അവകാശത്തെ ചോദ്യം ചെയ്ത് നാടിന്റെ സംസ്കാരം എന്ന് പറഞ്ഞു വസ്ത്ര സ്വാതന്ത്ര്യം പോലുള്ള കാര്യങ്ങളിൽ എതിർക്കുന്നു.

സിനിമയിൽ ആ കാലഘട്ടത്തെ, ആ മരുഭൂമിക്കു നടുവിലെ ഗ്രാമത്തെ , അതുപോലെ അവരുടെ വായിതാരികളിലും ഡോലക്ക് പോലുള്ള സംഗീതവും അതിമനോഹരമായി അവതരിപ്പിച്ചു എന്ന് തോന്നി……. 50 വർഷങ്ങൾക്ക് പുറകിലുള്ളവരെ കണ്ടപ്പോൾ തോന്നി നാം ഇനിയും 50 വർഷം മുന്നോട്ട് എത്താൻ ഒരുപാട് ദൂരം സഞ്ചരിക്കണം എന്ന്…….

Pravya.

14 thoughts on “HELLARO

  1. കൊള്ളാം 👌. പക്ഷെ ഫസ്റ്റ് പാരഗ്രാഫ് “ഫ്രഷ് ഫ്രഷ് ഫ്രഷ് “. ആ ലൈൻ ഒന്ന് മാറ്റിപിടിക്കാൻ പറ്റുവോ… ഇല്ലാല്ലേ

    Liked by 2 people

    1. Thnks♥️….അയ്യോ അത് സിനിമനെ കുറിച്ച് പറഞ്ഞേ അല്ലെ….. അതുകൊണ്ട് അവിടെ അങ്ങനെ കിടക്കട്ടെ…… മാമിയോട് ഒന്നും തോന്നല്ലേ മക്കളെ……..😹😅

      Liked by 4 people

  2. Be the change you want to see(M.K. Gandhi). കുരു പൊട്ടുന്നവർക്കു പൊട്ടട്ടെ.. മുന്നോട്ടു തന്നെ.. ഒരുപാട് സ്നേഹത്തോടെ.. A feminist.. 🙂

    Liked by 2 people

Leave a reply to Arya Cancel reply