ചില ഓർമപ്പെടുത്തലുകൾ….

മനുഷ്യൻമാരെ ശരിക്കും മനുഷ്യന്മാർ ആക്കുന്നതിൽ ഒരു പ്രധാനപ്പെട്ട ഒന്ന് അവന്റെ വികാരങ്ങൾ ആണ്. നമ്മൾ എല്ലാർക്കും ഉണ്ട് ഒരു കൊട്ട വികാരങ്ങള് ഈ വികാരങ്ങൾ ചെലപ്പോ പലതിനോടും ചേർന്ന് കിടക്കും. ഒരു പാട്ട് ,ചില സിനിമകൾ അങ്ങനെ അങ്ങനെ……. ഗൗതമിന്റെ രഥവും പറയുന്നത് അത്തരത്തിൽ ഒന്നിനെയാണ് ഒരു കാറിന് ഒരു കുടുംബവും ആയി ഉണ്ടാകുന്ന ബന്ധത്തിന്റെ കഥ. ഇന്നലെ വരനെ ആവശ്യമുണ്ട് എന്ന സിനിമയും എന്നെ ഒരുപാട് കരയിച്ചു കളഞ്ഞ ഒരു സിനിമയാണ്. ഈ വികാരങ്ങൾ ഒക്കെ നമ്മുടെ കണ്ണിൽ നിന്നും വെള്ളം വീഴ്ത്തുന്നത് ശരിക്കും അതിനെ നമ്മുക്ക് നമ്മുടെ ജീവിതവുമായി ബന്ധപ്പെടുത്താൻ കഴിയുമ്പോൾ ആണ്. ചില രംഗങ്ങൾ നമ്മളെ തന്നെ കാണിച്ചു തരും നമ്മളെ അല്ലെങ്കിൽ നാം കടന്നു പോയ ചില നിമിഷങ്ങളെ ഓർമ്മിപ്പിക്കും ചിലപ്പോൾ കിട്ടാതെ പോയ ചിലതിനെയും മറ്റുചിലപ്പോൾ കിട്ടി എന്ന് അഹങ്കരിക്കുന്ന ചിലതിനെയും.നമ്മുടെ സ്വർഗം എന്നും നമ്മുടെ വീട് ആയിരിക്കും. നമ്മളെ നമ്മൾ ആക്കി മാറ്റുന്നത് ഒരുപാട് മനുഷ്യരും.

നമ്മുടെ ചുറ്റുപാടിൽ നിന്നും നാം ഒറ്റപ്പെടുമ്പോൾ നാം നമ്മിലേക് ചുരുങ്ങുന്നു. സ്വപ്‌നവും ചിന്തകളിലേക്കും മാത്രം ഉൾവലിയുന്നു. അവസാനം സ്വപ്നവും യഥാർത്ഥതിനും നടുവിൽ ജീവിക്കുന്നു. ഞാനും അതുപോലെ ഒരു ജന്മം………അധികവും ഞാൻ എഴുതുന്ന എഴുത്ത് കണ്ടിട്ട് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് ഞാൻ എന്ത് ഒരു negative ആണ് എന്ന്. പിന്നീടാണ് മനസിലായത് എന്നിൽ ഒരുപാട് വർഷിച്ചത് മഴ എന്ന വികാരം ആണ് എന്ന്.

സത്യത്തിൽ ഈ വികാരങ്ങൾ അല്ലെ മനുഷ്യനെ മനുഷ്യൻ ആക്കുന്നത് അല്ലെങ്കിൽ നമ്മളും എപ്പോഴെ ഒരു machine ആയിട്ട് ഉണ്ടാകും. (Machine ആയിട്ട് ജീവിക്കുന്നവരും ഉണ്ട്). ചിലപ്പോൾ ചില machine നുകളും മനുഷ്യരുടെ സ്വന്തം ആയി മാറാറുണ്ട്.

ഈ 2 സിനിമകൾ കണ്ടപ്പോൾ ശരിക്കും പറഞ്ഞാൽ കുറച്ചു കണ്ണുനീർ പോയി കുറെ ചിന്തിച്ചു. നമ്മുടെ ഒക്കെ ജീവിതത്തിൽ കുറെ ഓർമകൾ ഉണ്ടാകും നല്ലതും ചീത്തയും. ഒരു നല്ല ജീവിതം ജീവിച്ചു തീർക്കണം അതിന് എപ്പോഴും കരുത്ത് നല്കുവാ ഇത്തരം ഓർമകൾ ആണ്, സന്തോഷങ്ങൾ ആണ്. ഇനിയും എനിക്ക് താണ്ടുവാൻ ഒരുപാട് ദൂരം ഉണ്ട്…… കുറെ ഓർമകളുടെ കെട്ട് ഇല്ലെങ്കിലും നല്ല ഒരു നാളെ ഉണ്ടാകും എന്ന പ്രതീക്ഷ എന്റെ രഥമായി ഓടികൊണ്ടിരിക്കുവാണ്……. നാളെ നല്ല ഓർമകൾ എനിക്ക് സമ്മാനിക്കും എന്ന് ആരോ മന്ത്രിക്കുന്ന പോലെ………

(ഇത് എന്റെ ചിന്തയുടെ വെറും ഒരു ഒഴുക്ക് മാത്രം ആണ്…….. ഇതിൽ എന്റെ ശരിയും തെറ്റും മാത്രമേ ഉള്ളൂ…………)

Pravya……

12 thoughts on “ചില ഓർമപ്പെടുത്തലുകൾ….

  1. ” ഈ വികാരങ്ങൾ ഒക്കെ നമ്മുടെ കണ്ണിൽ നിന്നും വെള്ളം വീഴ്ത്തുന്നത് ശരിക്കും അതിനെ നമ്മുക്ക് നമ്മുടെ ജീവിതവുമായി ബന്ധപ്പെടുത്താൻ കഴിയുമ്പോൾ ആണ്.” True.💯👍😊

    Liked by 2 people

  2. Kollaam. Ithil varane kandu. നല്ല സ്നേഹമുള്ള ചിത്രം.
    മറ്റേത് കണ്ട് നോക്കാം…👍

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s