അപൂർണ്ണമായ മനുഷ്യൻ…….

ഈ വാനത്തോളം സ്വപ്നങ്ങളും ഈ ഭൂമിയോളം കിനാവുകളും നെയ്തുകൂട്ടി പക്ഷെ നാലു ചുവരുകൾക്കുള്ളിൽ ആരുടെയൊക്കെയോ ചൂണ്ടുവിരലുകൾക്ക് താഴെയാണ് എന്റെ ജീവിതം മാഷേ. ചുറ്റും വർണങ്ങൾ ഉള്ള ഒരു ജീവിതം ഞാൻ കാണാറുണ്ട് അതിൽ ജീവിക്കുന്ന കുറെ മനുഷ്യരെയും എത്ര കാലയിന്ന് അറിയോ ഈ സ്വപ്നങ്ങളെയും കെട്ടി പിടിച്ചു ഉറങ്ങാൻ തുടങ്ങിട്ട്…… ഒന്നു പറക്കാൻ ഒരുപാട് തവണ ശ്രമിച്ചു പക്ഷെ അതിനേക്കാൾ ഒക്കെ കൂടുതൽ തവണ അതിനെക്കാളും ഉയരത്തിൽ നിന്നും വീണിട്ടെ ഉള്ളൂ. എനിക്ക് എപ്പോഴും വിധിച്ചത് ഈ തടവറയാണ് എന്നു തോന്നുന്നു മാഷേ. ഒരു അതിഥികളും വന്നു പോകാൻ ഇല്ലാത്ത ഈ ഇരുണ്ട തടവറ അല്ലെങ്കിൽ ആരെയും കയറാൻ അനുവദിക്കാതെ ആ തടവറയിൽ ഞാൻ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടിരിക്കുകയാണ് ഒരാളും വരാൻ ഇല്ലാത്ത ഈ ഇരുണ്ട തടവറയിൽ മടുത്തു മടുത്തു അവസാനം എവിടെ നിന്നോ ഭ്രാന്തത കയറുന്ന പോലെ…… ഈ ചങ്ങലകൾക്ക് ഉള്ളിൽ നിന്ന് ഇന്നലെകളുടെ നിറമില്ലാത്ത വെറുപ്പ് മാത്രമുള്ള വിഴുപ്പും ചുമന്ന് ഭ്രാന്തതയുടെ ആശ്വാസത്തിൽ വീഴുമ്പോൾ അവൾ ഒരു കാര്യമേ ചോദിച്ചുള്ളൂ:” എന്താ മാഷേ ലോകം ഇത്ര ഒക്കെ വളർന്നിട്ടും എനിക്ക് മാത്രം സ്വാതന്ത്ര്യവും എന്റെ സ്വപ്നങ്ങളും നിഷേധിക്കപ്പെട്ടു ,ഈ ജീവിതം മുഴുവൻ എനിക്ക് ഈ തടവറ തന്നെ ആണോ ശരണം……..??????

Pravya_8901

15 thoughts on “അപൂർണ്ണമായ മനുഷ്യൻ…….

    1. പക്ഷെ ആ ചിറകുള്ള കാലം ഇനിയും വിദൂരമായ എത്രെയോ ആൾക്കാർ ഉണ്ട്……. നന്ദി നല്ല വാക്കുകൾക്ക് അതുപോലെ സന്തോഷം ഇഷ്ടായി എന്ന് അറിഞ്ഞതിൽ……..😁😁😁

     Liked by 1 person

      1. Aa …..പക്ഷെ സാഹചര്യങ്ങളും ചുറ്റുമുള്ള ജീവികൾ ഒക്കെയും അതിന് അനുവധിച്ചില്ലങ്കിലോ…….😊😊

       Liked by 1 person

       1. “പരാശ്രയം പരമ സങ്കടം” ! പറക്കാൻ സമ്മതിക്കാത്തവരോടുള്ള വിധേയത്വമല്ലേ അവരുടെ എതിർപ്പുകളേ മാറി കടക്കാൻ തടസം ? സ്വതന്ത്രമായി ചിന്തിക്കാൻ കഴിയുമെങ്കിൽ അമിതമായ വിധേയത്വം എന്തിനു ? പറക്കാൻ തടസ്സം പക്ഷിയുടെ മനസ്സ് തന്നെയല്ലേ ?

        Liked by 1 person

       2. പറക്കാനുള്ള ആഗ്രഹം തീവ്രമെങ്കിൽ ഈ ലോകം മുഴുവൻ അതിനു സഹായമായി കൂടെ കാണും ആരുടെ വാക്കുകൾ ആണെന്ന് മനസിലായില്ലേ 🙂 ! മറ്റുള്ളവരുടെ അഭിപ്രായവും സമ്മതവും വാങ്ങി പറക്കാൻ കാത്തിരുന്നാൽ എന്താ സംഭവിക്യാ? അതിനു പ്രവർത്തിയാണ് വേണ്ടത് “പോരാട്ടം” എന്ന് വിളിക്കാം അല്ലെ !

        Liked by 1 person

       3. paulo coelho പറഞ്ഞ പോലെ തന്നെ……. സത്യം ആണ് ….. എന്നാൽ ഇനി ഒരു പോരാട്ടത്തിന് ഇറങ്ങാൻ ഞാൻ ആ പക്ഷിയോട് പറയാട്ടോ……. Thank u so much ….. These words inspired me a lot…….💜💜💜

        Liked by 1 person

 1. കൊള്ളാം!
  Shantaram ബുക്ക് വായിച്ചിട്ടുണ്ടോ?
  അതിൽ ഒരു ഭാഗത്ത് അയാളെ കെട്ടിയിട്ടു പ്രഹരിക്കുകയും അവഹേളിക്കുകയും ചെയ്യുന്നുണ്ട്. അപ്പോഴും അയാൾ മനസ്സിൽ വിചാരിക്കുന്നു…..എനിക്ക് ഇപ്പോഴും സ്വാതന്ത്ര്യം ഉണ്ട്….ഇവരെ വെറുക്കണോ അതോ snehanikkano എന്ന്….!!! എല്ലാം വീക്ഷണത്തിന്റെ മാറ്റങ്ങൾ മാത്രം…
  കൃഷ്ണയുടെ കഥാപാത്രത്തിനും സ്വാതന്ത്ര്യം കിട്ടട്ടെ!!😇😇😇

  Liked by 2 people

  1. ഇല്ല ഞാൻ ആ ബുക്ക് വായിച്ചിട്ടില്ല. ആരുടെ ബുക്ക് ആണ്?
   അതെ ഈ സമയവും കടന്നു പോകും…… ഒന്നും എപ്പോഴും നിലനിൽക്കില്ല……..😊😊😊

   Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s