ഒരു പൂച്ചകഥ……

ഇത് ഒരു പൂച്ച കഥയാണ്. അങ്ങ് ദൂരെ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥ.

അമ്മിണിഅമ്മ(നമ്മുടെ കഥാനായകൻ ചിങ്കുന്റെ അമ്മ സർവോപരി ഒരു പൂച്ച)3 പൂച്ചകളെ പെറ്റു. ചിങ്കു, മിങ്കു, മിന്നു. ഓറെ കുടാൻഡ് അവിടെ ദേവു,കിങ്ങിണി അങ്ങനെ കുറച്ചു പൂച്ചകളും ജാക്കി എന്ന നായയും ഉണ്ടായിരുന്നു. ചിങ്കു(മ്മ്‌ടെ കഥാനായകൻ) കുരുതകേടിന്റെ ആശാൻ ആണ് പക്ഷെ നമ്മള ചെക്കൻ പൊളിയാട്ടോ അവിടുത്തെ ബാക്കി പൂച്ചകളുടെ ഒക്കെ മുകളിൽ കയറി , മറഞ്ഞു,നക്കി, അടിപൊട്ടി ഒന്നും പറയണ്ട ആടാ ഒരു ഭീകരാന്തരീക്ഷം തന്നെ ആക്കും പിന്നെ ജാക്കിന്റെ മുകളിൽ കയറി ഇരുന്നു ചിങ്കു ആനയും പാപ്പനും കളിക്കും അങ്ങനെ ഒരു ദിവസം വീടിന്റെ മുൻവശത്തായി കെട്ടിയ നീല ഷീറ്റ്( ടാർപോളിൻ) അയിന്റെ മേലെ ചിങ്കുവും മിങ്കുവും കൂടി കയറി അമ്മ(ഓനെ പോറ്റുന്ന ബിന്ദുവമ്മ) അടുപ്പിന്ന് കോരിയ വെണ്ണീരിന്റെ ചാക്ക് നിലത്തു വച്ചിരുന്നു. കളിച്ചു കളിച്ചു അവരെ രണ്ടാളെയും കളി അവസാനം പട്ടാളകളി ആയി ആടാ ഒരു ചെറിയ യുദ്ധം നടന്നു ഒരു ചെറിയ പൂച്ച യുദ്ധം അവസാനം രണ്ടും കൂടി അയിന്റെ മുകളിന്ന് താഴെ വീണു. “ഡും” ഇത് കേട്ട് വന്ന ബിന്ദുവമ്മ, അമ്മയുടെ 2 മക്കൾ അപ്പൂവേട്ടനും, കിച്ചുവേട്ടനും, ലില്ലികുട്ടി( കിച്ചുവേട്ടന്റെയും അപ്പുവേട്ടന്റെയും മുത്തശ്ശി ഓര് സ്നേഹം കുടുമ്പോ അങ്ങനെയാ വിളിക്കാറ്) വന്നു നോക്കുമ്പോ രണ്ടാളും വെണ്ണീരിൽ കിടന്ന് കരി പുരണ്ട ജീവിതം മാതിരി ആടാ ആ ചാക്കിന്റെ ഉള്ളിന്ന് എത്തി നോക്കുന്നു. പിന്നെ ഓടാൻ തുടങ്ങിയാൽ ചിങ്കുന് ബെല്ലും ബ്രേക്കും ഒന്നും ഉണ്ടാകുല അലമാരെന്റെയും ഒക്കെ മുമ്പിൽ ചെന്ന് മുഖം ചപ്പാത്തി ആക്കും. ഒരു ദിവസം അതുപോലെ ലില്ലികുട്ടി അടിച്ചുവരാൻ വച്ച ചൂൽ എടുത്ത് ചിങ്കു കളിച് അവസാനം ലില്ലികുട്ടി വന്നു നോക്കുമ്പോൾ അയിന്റെ അവസ്ഥ ദയനീയം. പിന്നെ ദേവു എന്ന ചേച്ചി പൂച്ചെന്റെ കൂടെ രാവിലെ 3 കുഞ്ഞി പൂച്ചകളും തൊട്ട് അപ്പുറത്തെ കാട്ടില് വിദേശപര്യടനതിന് പോകും. വില്ലൻമാർ ആരെങ്കിലും വന്ന് ശല്യപ്പെടുത്തിയാൽ ദേവു ഉച്ചത്തിൽ കരഞ്ഞ് വീട്ടുകാരെ വിളിക്കും

അപ്പുവേട്ടന് 22-25 വയസ് ആയെങ്കിലും പണി ഒന്നും ഇല്ലാത്ത കൊണ്ട് ചിങ്കുനെ എപ്പും കാവി ലുങ്കി മാടി കുത്തി ആയിൽ ഇടും കങ്കാരുനെ മാതിരി തുക്കി നടക്കും പിന്നെ ഓൻ കൂട്ടത്തിൽ കാണാൻ മൊഞ്ചനും പാവവും ആയ കൊണ്ട് അടുത്തെ പൊന്ന് മോൻ ആയിരുന്നു

അങ്ങനെ ഒരു ദിവസം കിച്ചുവേട്ടൻ രാവിലെ എവിടേക്കോ കെട്ടി ഒരുങ്ങി പോകുവായിരുന്നു. അപ്പുവേട്ടൻ ഒരു പണിയും എടുക്കാത്ത കൊണ്ട് പാവം കിച്ചുവേട്ടൻ കഷ്ടപ്പെട്ട് പണി എടുത്ത് അയിന്റെ കൂടെ പഠിച്ച് നല്ല കുട്ടി ആയതുകൊണ്ട് അന്നു പോകാൻ നേരത്തും ചിങ്കു ഏട്ടനെ പാവം കലർന്ന നോട്ടത്തിൽ നോക്കി ഇരുന്നു.പക്ഷെ ഓര് അന്ന് തന്നെ ഇത്ര വലിയ പണി തരും എന്ന് ചിങ്കു മനസില് പോലും വിചാരിച്ചിട്ടുണ്ടാകില്ല. അങ്ങനെ ഒരു ജനു 27ന് വൈകുന്നേരം. കിച്ചുവേട്ടന്റെ കൂടെ ഒരു കണ്ണടകാരനും ഒരു തീപ്പെട്ടികൊള്ളി പോലത്തെ ചെക്കനും വിട്ടിൽ വന്നു. പാവം ചിങ്കുന്റെ ബിന്ദുവമ്മ കടവും വീട്ടുചെലവും ഒക്കെ കൊണ്ട് കഷ്ട്ടപെട്ട് പണിക്കു പോയി വരുകയായിരുന്നു. ചിങ്കു മുറ്റത്തുന്ന് കാര്യം സാധിച്ചു അവിടെ ഉള്ള പാത്രത്തിന്ന് വെള്ളവും കുടിച്ചോണ്ട് വരികയായിരുന്നു. അവരെ കണ്ട് വശപിശക് തോന്നിയ ചിങ്കു ജാക്കിന്റെ അടുത്തു പോയി പറ്റി കിടന്നു.ലില്ലികുട്ടി ഓനെ എടുത്തിട്ട് ഒന്നു നോക്കിട്ട് ബിന്ദുവമ്മേന്റെ കൈയിൽ കൊടുത്തു. ആ കണ്ണിലെ ഒളിപ്പിച്ചു വച്ച കണ്ണുനീര് ഓന് മനസിലായി ബിന്ദുവമ്മ ഓനെ എടുത്തിട്ട് ഓന്റെ ചെവിയിൽ ആരും കേൾക്കാതെ പറഞ്ഞു:”ന്റെ മോൻ വേറെ വീട്ടില് പോകുവോന്ന്. ജീവിതത്തില് എന്ത് ഒക്കെ വന്നാലും അമ്മെനെ പോലെ പിടിച്ച് നിൽക്കണം ഒരിക്കലും നിന്നെ നമ്മള് മറക്കൂല നീ നമ്മള പൊന്ന് മോൻ അല്ലെ.” അത്രെയും പറയുമ്പോഴേക്കും അമ്മ ഉള്ളിൽ കരയാൻ തുടങ്ങി.കണ്ണുനീര് പുറത്തു കാട്ടാതെ ആ കണ്ണടകാരൻ ഓനെ കൊടുക്കുമ്പോഴും ആടാ ഉള്ള എല്ലാവരും പറഞ്ഞു. “ന്റെ മോനെ പൊന്നു പോലെ നോക്കണേ എന്ന്.” അമ്മിണി അമ്മ പാവം ഒന്നും അറിയാതെ എവിടെയോ നടക്കാൻ പോയതായിരുന്നു. ചിങ്കു സങ്കടത്തോടെ എല്ലാവരെയും ഒരു നോട്ടം നോക്കി എന്നെ എവിടുന്ന് കൊണ്ടു പോകണ്ട എന്നു പറഞ്ഞ്.ഹൃദയത്തെ നാലായി കീറി മുറിക്കുന്ന വേദനയുള്ള ഒരു നോട്ടം. അവന്റെ കണ്ണുകൾ വലുതായി.മനസ് പിടഞ്ഞു ഓനെ കാർബോർഡ് പെട്ടിയിലാക്കുമ്പോൾ ആ വീട്ടിൽ ഉറ്റപ്പെട്ടവർ ആരെയോ യാത്രയാക്കുന്ന മൂകത ആയിരുന്നു. അവസാനം എല്ലാവരുടെയും മനസില് കണ്ണീരിന്റെ ഒരു ചാല് മുറിച് അവൻ 10-20km അപ്പുറത്തുള്ള ഈ ചേച്ചിയുടെ പുന്നാര ആകാനുള്ള യാത്രയിലായിരുന്നു പിന്നീട്………..

ദേ, കണ്ടില്ലേ കണി വെക്കാൻ വച്ച കൊന്നപൂവിലാ ഓന്റെ കളി ഞാൻ അത് കണ്ടില്ലെങ്കിൽ കൊന്നപ്പൂ ഇല്ലാതെ കണി കാണേണ്ടി വന്നേഞ്ഞേ…….😂😂😂

Pravya_8901

29 thoughts on “ഒരു പൂച്ചകഥ……

 1. Pravya ഞാൻ തങ്ങളുടെ കഥ വായിച്ചു നന്നയിട്ട് എഴുതി ഇരിക്കുന്നു…കുട്ടി കൾക്ക് നന്നയി ഇഷ്ടം പെടുംനമ്മുടെ സംസ്കാരം ത്തെ കുറിച്ച് ച്ചും കേരളത്തിൽ ഇപ്പോൾ നടക്കുന്ന സമൂഹത്തിൽ നടക്കുന്ന കാര്യംങ്ളെ കുറിച്ച് ചെറു കഥ കൾ എഴുതി യിരുന്നു യാങ്കിൾ നന്നയിരുന്നു. താങ്ക്സ്.. Pravya..

  Liked by 3 people

  1. Thanku so much for the words and support……. ഇത് ഒക്കെ സത്യത്തിൽ വലിയ ഒരു പ്രചോദനം ആണ് കേട്ടോ

   Like

   1. Oh dear, you are lovely .. keep writing i will be reading it. Stay in touch dear, thank you so much for replying me back. Best regards, SK 🧚‍♀️🤗🌹😀

    Liked by 1 person

 2. കഥ നന്നായിട്ടുണ്ട്. ചെറിയ അക്ഷരതെറ്റുകൾ ഉണ്ട് ഒന്ന് കൂടി വായിച്ചു അവ തിരുത്തുക.

  Liked by 2 people

  1. ഞാൻ ശ്രദ്ധിക്കാം കേട്ടോ…….
   ഒന്നു കൂടി വായിച്ചു നോക്കാം….
   പിന്നെ അതിൽ അധികവും നമ്മള് സംസാരിക്കുന്ന സാധാരണ ഭാഷയാണ്……
   നന്ദി തെറ്റുകൾ ചൂണ്ടി കാട്ടിയതിന് ഞാൻ ഒന്നു കൂടി നോകാം കേട്ടോ………..

   Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s