ചിത……

ചിതയൊരുക്കി കത്തിച്ചു കളഞ്ഞ അവളുടെ സ്വപ്നങ്ങളും സ്വതന്ത്രസമര കഥകളും ഒളിപ്പിച്ചു വച്ച ചുവരുകൾ പോലെ തനിക്കു പലതും നിഷേധിച്ചവരോടും മറ്റുള്ളവരോടും ബാഹ്യമായി പുഞ്ചിരിച്ചു ദേഷ്യവും സങ്കടവും സ്വപ്‌നത്തിന്റെ തീയിൽ കത്തിയമർത്തി, ആത്മാവുപോലെ ഗതികിട്ടാതെ ശരീരമില്ലാതെ അലയുന്ന സ്വപ്നങ്ങൾ ആ ചിതയിൽ കത്തി അവസാനം വെണ്ണീരായി അതിന്റെ പുക ലോകം കാണും അവളോ? ആരുടെയൊക്കെയോ ചുണ്ടുവിരലിൽ ആത്മഹത്യചെയ്ത അവളുടെ സ്വപ്നങ്ങൾക്ക് ഇന്നൊരു ദിവസത്തിന്റെ മഹത്വത്തിൽ ചിറകു വിടർത്തി സ്റ്റാറ്റസും പോസ്റ്റുമിട്ടവർ എത്രപേർ സ്വന്തം വീട്ടിൽ ഒന്നു നോക്കിട്ടുണ്ട് സ്വപ്നത്തിന്റെ ചിതയെ കടലിൽ നിമജ്ഞനം ചെയ്യാൻ പോലും കഴിയാതെ അവളുടെ സങ്കടത്തെ പശയാക്കി അവൾ ചുവരിൽ ഒട്ടിച്ചു വച്ച സ്വപ്നത്തിന്റെ ഇരുൾ മങ്ങിയ ചിറകിനെ??……. ഇന്നൊരു വനിതാദിനത്തിൽ അവസാനിക്കാതിരിക്കട്ടെ അവളുടെ മഹത്വവും സ്വപ്നങ്ങളും……. അടർന്നു മാറട്ടെ അവ ചുവരിൽ നിന്നും ആരോരുമറയാത്ത സ്വാതന്ത്ര്യസമര പോരാട്ടമായി………

എന്നും കെടാത്ത ഒരു ദീപമാക്കട്ടെ അവളും അവളുടെ സ്വപ്നങ്ങളും……….

Pravya_8901

15 thoughts on “ചിത……

  1. വളരെ നന്നായിരിക്കുന്നു സുഹൃത്തേ… വനിതാദിനാശംസകൾ… 😊❤🙏

    Liked by 2 people

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s