തിളക്കുന്ന ചോരയിൽ കുതിർന്ന
ബാഷ്പാഞ്ജലികൾ ധീരരെ,
മരിക്കുകില്ല നിങ്ങൾ ഒരിക്കലു മീ
ഭാരതത്തിൻ ഹൃത്തിൽ
ചുവന്ന പ്രണയ ദിനത്തിൽ
ഉറച്ചചങ്കോടെ ചുവന്ന ചോരചീന്തി
ഭാരതത്തിനു കാവൽ നിന്ന ദൈവദൂതരെ,
നിങ്ങളുടെ ചോരയ്ക്കു സംരക്ഷണത്തിന്റെ,
ഗന്ധമുണ്ട്, ധീരതയുടെ ചുവപ്പുണ്ട്……..
തിളക്കുമീ ചോരയടുത്ത പ്രണയദിനത്തിലും
കൊതിക്കുമീ പനിനീർപൂക്കൾ നിൻ
കാലൊന്നുതഴുകാൻ അന്നു വീഴും
ഒരായിരം സല്യൂട്ടുകൾ……..
ഭീകരരെന്നു തെല്ലൊന്നു അഭിമാനിക്കും
നിങ്ങളെ നിസ്സഹായത വേട്ടയാടുന്ന
ദിനം അകലയല്ല , അന്നു പൊഴിയും നിൻ
കണ്ണുനീർ കൈപിടിയകലത്തിൽ
ഓരോന്നും നഷ്ടമായി മൃതുവിൻ
വായിൽലകപ്പെട്ട് കൂർത്ത പല്ലുള്ള
ചിതലുകൾ ശിഥിലമാക്കുംനിൻ ശരീരത്തെ നോക്കി
അന്ന് ആ ആകാശത്ത് മിന്നുന്നതാരങ്ങൾക്കിടയിൽ
കാണും നീ ചാമ്പലാക്കിയ സ്വപ്നങ്ങളെ,
ഇതുപറയുന്നത് നീ അനാഥത്വത്തിൻ ഇരുട്ടിലേക്ക്
തള്ളിയിട്ട അനേകായിരം മനുഷ്യജന്മങ്ങളുടെ
കണ്ണിരാണ് ………
തുടുത്ത ചോരയിൽ തടമെടുത്തു
നാം നടുന്ന ഓരോ ചെടിക്കും ധീരരെ
നിന്റെ നാമമായിരിക്കും………
ബ്രിട്ടീഷന്നു വരച്ചിട്ട ലക്ഷ്മണ രേഖകൾക്കപ്പുറം
നിന്ന് നീ ഒന്നു ഭാരതത്തെ കാണു
നീ കൊന്നത് നിന്റെ തൻ സോദരനെയാണ്……….
മരിച്ചു മണ്ണായവർ വരച്ചിട്ട രേഖകൾ
മറികടന്നു രചിക്കാം ഒരുമയുടെ ഒരു
പൊൻ വസന്തം………….
എങ്കിലും ജ്വലിക്കുന്നെൻ ചോര
നീ ചെയ്ത പ്രവർത്തിയിൽ,
പൊട്ടുന്നെൻ കാത് നീ ചൊല്ലിയ
നീച വാക്കുകൾ കെട്ട്………
എരിയുന്ന പകയുടെ തീ
നാളത്തിൽ കരിഞ്ഞോടുങ്ങട്ടെ
നിൻ നീച പ്രവർത്തികൾ……….
A strong poem
LikeLiked by 1 person
Thanx dear…….
LikeLiked by 1 person
🇮🇳🙏🏾
LikeLiked by 1 person
😥😥🇮🇳🇮🇳
LikeLike
ഒരായിരം സലൂട്ടുകൾ.
Thank you for the brilliant poem Pravya
LikeLiked by 1 person
നമ്മുക്ക് വാക്കുകൾ കൊണ്ടല്ലേ പ്രതികരിക്കാൻ പറ്റു……..😭😭
LikeLiked by 1 person
ശരിയാ
LikeLiked by 1 person
ഞാനടക്കമുള്ള ഓരോ സാധാരണ ഭാരതീയരുടെ മനസിലുള്ള ചിന്തകൾ കുറിച്ചിരിക്കുന്നു…. അഭിനന്ദനങ്ങൾ സുഹൃത്തേ… നമുക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരജവാന്മാർക്ക് ഒരായിരം പ്രണാമങ്ങൾ… 🙏
LikeLiked by 2 people
🇮🇳🇮🇳🇮🇳😥😥
LikeLike
കാവ്യ മായി കുറിച്ച _
നിൻ വികാരം
രാജ്യ സ്നേഹം തുളുമ്പും ഹൃത്തടങ്ങളെ കുളിരണിയിക്കും…..
LikeLiked by 1 person
മരിക്കാതിരിക്കട്ടെ അവർ നമ്മുടെ ഹൃത്തിൻ കോണിൽ…….🇮🇳🇮🇳🇮🇳
LikeLike