ഓർമയാം ആ പുഴയ്ക്കു വേണ്ടി…….

കൂടുവിട്ടണഞ്ഞ കിളികൾ കാലത്തിൻ

ഒഴുക്കിലൊഴുകി വീണ്ടുമാ തീരത്ത്……

മണ്ണിൽ മെല്ലൊന്നു ചരിഞ്ഞ്

പിച്ചിച്ചീന്തിയ സ്ത്രീജൻമം പോൽ

വാടിതളർന്ന് ഇലയില്ലാ നഗ്‌നമായി

നിൽക്കുമാ മരച്ചില്ലയിലിരുന്നു കിളികൾ നോക്കവേ ,

നയനങ്ങളാം ആ പുഴതൻ മണൽ_

പരപ്പിനു കരയാൻ പോലും ഒരു തുള്ളികണ്ണീരില്ല

വറ്റിയ പുഴതൻ മാറിൽനിന്നും

പറക്കുന്നു മണലുകൾ മാരുതനൊപ്പം

വെള്ളാമ്പൽ കിനാവുപോൽ വെണ്മനിറയും

പുഴതൻ ഒഴുക്കിൻ സങ്കീർത്തനത്തിൽ

കിളികൾ ഈണമീട്ടി പാടിയ

പ്പാട്ടുകൾ അലയടിക്കുന്നു ഓർമതൻ തീരങ്ങളിൽ…….

വെള്ളമില്ലാതെ ദാഹിച്ചലയുന്ന പുഴതൻ

മാറിൽ കിടന്നൊരു തുഴയില്ലാ വള്ളം മാത്രം……

വിടരുന്ന പ്രതീക്ഷാകണമാമീ ചെന്താമരകളും

ഒരുമ തൻ പാഠം പാടി ഒരുമിച്ചു

നിൽക്കുമീ പലകപാലവും

ഒഴുകിയൊഴുകി പാടിയ പാട്ടുകൾ

പാടുമീ പുഴയിന്നു ഓർക്കുന്നതീ

കിളികൾ മാത്രമോ ?……

ഓർമയും മരിച്ചുവോ മനസിന്റെ കോണിൽ ……

പുഴയ്ക്കു ചരമഗീതം പാടുമാ

വായുവിൻ നെഞ്ചിലേറീ

നീയും പോകയായോ കിളിയേ?…….

Pravya_8901

16 thoughts on “ഓർമയാം ആ പുഴയ്ക്കു വേണ്ടി…….

    1. ആ….. മനുഷ്യരുടെ കർമ്മഫലം അനുഭവിക്കേണ്ടി വന്ന പുഴകളുടെ ഓർമയ്ക്ക് വേണ്ടി……….😇😇😇😁😁

      Like

Leave a reply to Ammu Sree Cancel reply