ഒരു പൂച്ചയോർമ…….

സൂര്യൻ തന്റെ ദേഷ്യം മുഴുവൻ ഭൂമിയിലേക്ക് വലിച്ചെറിഞ്ഞ ഒരു ഗ്രീഷ്‌മകാലം.സ്കൂൾ പൂട്ടിയകൊണ്ട് തെക്കും വടക്കും ചുമ്മാ നടക്കുന്ന സമയത്ത് ഒരു അതിഥി വീട്ടിൽ വന്നു “എന്റെ കുഞ്ഞൻ”(പൂച്ച അന്നേ) എവിടുന്നു വന്നു എന്ന് ഒന്നും അറില്ല പിന്നെ വേറെ പണി ഒന്നും ഇല്ലാത്ത കൊണ്ട് അതിഥിയെ ബിസ്ക്കറ്റ് ഒക്കെ കൊടുത്ത് നല്ലോണം സ്വികരിച്ചു പതിയെ അതിഥി വീട്ടുകാരൻ ആയി.എലിനെ തിന്ന് അതിന്റെ തല വളപ്പിൽ ഇടുക,11 മണി ഒക്കെ ആകുമ്പോൾ മീന്കാരന്റെ ഹോൺ കേൾക്കുമ്പോൾ ഓടി ഗെറ്റൻറെടുക്ക നിന്ന് അമ്മയോട് ഓടി വരാൻ പറയുക,സോഫയും കിടക്കയും ഒക്കെ പോയി മാന്തി പറിക്കുക, ഫ്രിഡ്‌ജും അലമാരയും ഒക്കെ തുറന്നാൽ ഓടി അതിനകത്ത് കയറാൻ നോക്കുക സ്റ്റോർറൂമിന്റെ ഏറ്റുവും മുകളിലെ തട്ടിൽ കയറിയിരിക്കും പിന്നെ കുറച്ച് നേരത്തേക്ക് ശബ്ദം ഒന്നും ഉണ്ടാകുലാ പിന്നെ കുഞ്ഞാ….കുഞ്ഞാ…ന്ന് അലറിയാൽ ഒരു മ്യാവൂവും അവിടുന്ന് ഒരു കള്ളഎത്തിനോട്ടം ഉണ്ടാകും ഇങ്ങനെ ഒരുപാട് കുരുത്തക്കേടുകൾ ഒക്കെ ഉണ്ട് ആശാന്റെ കൈയില്. കുറെ പുതിയ പൂച്ചകൾ വരും കുറച്ച് നേരത്തെ കുശലത്തിനു ശേഷം അടി പൊട്ടും എന്നു തോന്നുമ്പോൾഞാൻ അവനെ എടുത്തിട്ട് വീടിനുള്ളിൽ കയറി വാതിലടക്കും…..

ഒരു ദിവസം ചങ്ങായി ടെറസ്സിന്റെ അറ്റത്ത് കിടക്കുകയായിരുന്നു ചുമ്മാ ബാക്കിലെ പോയിട്ട് പേടിപ്പിക്കാൻ വച്ചതാ അവിടെ എത്തി ചെന്നു നോക്കുമ്പോഴേക്കും എന്റെ ശബ്ദം കേട്ട് പേടിച്ച് ഒരാൾ ദേ കിടക്കുന്നു സൺഷൈഡിൻ ഞാൻ കരഞ്ഞു കലങ്ങിയ കണ്ണുകളും ആയി ഓനോട് sry പറഞ്ഞത് പ്രശ്നം ഒഴിവാക്കി.അതുപോലെ മറ്റു പൂച്ചകളും ആയിട്ട് ഇടക്ക് അടികുടി മുറിഞ്ഞാലും ആശാൻ ഒരു കുലുക്കവും ഉണ്ടാകുലാ…. വളപ്പിലും അവിടെ ഇവിടെ ഒക്കെ ആയി ഇങ്ങനെ മണപ്പിച്ചു നടക്കും. രാവിലെ ഏണീറ്റ് വീടിന്റെ വരാന്തയിൽ പോയി കാർണോരെ പോലെ പുറത്തു നോക്കി ഇരിക്കും ഞാൻ വല്ലാണ്ട് ശല്യക്കുബോ എൻറെ അടുത്ത് നിന്ന് ദൂരേക്ക് ഓടി ഒളിക്കും പിന്നെ മുഴുവനും അമ്മെന്റെ കൂടെ ആയിരിക്കും എല്ലാം കഴിഞ്ഞ് പ്രശ്നം ഒക്കെ തീരുമ്പോൾ നമ്മൾ വീണ്ടും പണ്ടത്തെ പോലെ…..

അങ്ങനെ ജീവിതം കുസൃതിയും ചിരിയും കളിയും ഒക്കെ ആയിട്ട് മുമ്പോട്ട് പോകുമ്പോൾ ആണ് ചങ്ങായി തീറ്റഒക്കെ കുറച്ചത് പിന്നീട് മീനും പാലും മാത്രം ആയി.അങ്ങന അന്ന് ഒരു ശനിയാഴ്ച പായസം ഒക്കെ കുടിച്ച് (മധുരം എന്നു പറഞ്ഞാ ഓന് ജീവനാ) രാത്രി മീനിന്റെ ചെറിയ കഷ്ണം മാത്രം തിന്ന് പുറത്തേക്ക് പോകാൻ വാശി പിടിച്ചു ഇടക്ക് ഒക്കെ രാത്രി ഇരുത്തിയിൽ ഇരിക്കാർ ഉള്ളത്കൊണ്ട് അതിനാണ് വിചാരിച്ചു വാതിൽ തുറന്നു പോയ അവൻ പിന്നീട് ഇതുവരെ തിരിച്ചു വന്നില്ല. ഇടക്ക് പഥികനെ പോലെ പദയാത്ര നടത്താറുണ്ട് അതുകൊണ്ട് തിരിച്ചു വരും എന്ന് പ്രതീക്ഷിച്ചു ആ പ്രതിക്ഷ ഇന്നും നിലനിൽക്കുന്നു. ഒന്നും പറയാതെ ജീവിതത്തിലേക്ക് വന്ന് ഒരു രാത്രി യാത്ര പോലും ചോദിക്കാതെ ഒരുപാട് നിറമുള്ള ഓർമകളും സന്തോഷവും കളിയും ചിരിയും ഒക്കെ സമ്മാനിച്ചു അവൻ എവിടേക്കോ പോയി. അതിജീവനവും ഒരാളുടെ ജീവിതത്തെ എങ്ങനെ മനോഹരം ആക്കാം എന്നുമൊക്കെ അവൻ പഠിപ്പിച്ച പാഠമാണ്. അവന്റെ ജീവിതവും ഒരു യാത്ര ആണ് ആ യാത്രയിൽ ഇടക് വച്ചു വന്ന് ഒരുപാട് സന്തോഷം നൽകി അവൻ വീണ്ടും അതിഥിയുടെ വേഷം അണിഞ്ഞ ആ സഞ്ചാരിയുടെ യാത്ര ഒരുപക്ഷേ ഇന്നും തുടരുന്നുണ്ടാകാം.അറിയില്ല എങ്കിലും ഓൻ ഒരു പ്രത്യേക ജന്മാ…..ദൂരെ പോയിട്ടും എന്റെ മനസിൽ ഇന്നും ജീവിക്കുന്ന എന്റെ കുഞ്ഞൻ……….

Pravya_8901

9 thoughts on “ഒരു പൂച്ചയോർമ…….

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s