ഒരു കുഞ്ഞ് മഞ്ഞുകാലം……

ഒടുങ്ങാത്ത ആഗ്രഹങ്ങൾ പോലെ മനസ്സ് തിരകളായി അലയടിക്കവേ, വെളുത്ത ഹിമകണങ്ങൾ വിശുദ്ധിയുടെ മൂടുപടം അണിഞ്ഞ് ധരണിയുടെ ഹൃത്തിലേക്ക് മഴയായി പെയ്തൊഴിയുന്നു. പിതാവാം സൂര്യനോട് പിണങ്ങി ,മാതാവാം മേഘങ്ങൾക്ക് കണ്ണീരാൽ വിട പറഞ്ഞ് ആകാശമാം വീടുവിട്ട് യൗവനത്തിന്റെ പ്രേതം വന്ന് ആത്മാവിനെ മൂടിയ ഒരു യുവാവായി ആ മഞ്ഞുതുള്ളികളൂം മാറിയിരുന്നു. മക്കളുടെ വേർപാടിൽ വിവശനായി അങ്കലാപ്പുപുരണ്ടു പരിഭ്രാന്തിയിൽ മുങ്ങി കുളിച്ച് ഈറനോടെയുള്ള മഞ്ഞ മുണ്ടുചുറ്റി,മക്കളെ തപ്പി സൂര്യൻ തന്റെ അനുനായിയാം അനേകായിരം ശിങ്കിടികളായ കിരണങ്ങളെ ചുറ്റുപാടും എറിഞ്ഞു തുടങ്ങിയിരുന്നു.പക്ഷിക്കുട്ടങ്ങൾ ചാരവൃത്തിയിൽ ഒളികണ്ണെറിഞ്ഞു ചിലച്ചു ഒച്ചപ്പാട് കൂട്ടവെ,മരങ്ങളും മർത്യരും നിദ്രയുടെ മടിത്തട്ടിൽ നിന്നും ഉണരുന്നതെ ഉണ്ടായിരുന്നുള്ളു.കുസൃതിയെന്നോളം മഞ്ഞുതുള്ളികൾ ഇലകളിലും, ഭൂമിയിലും ,കൊച്ചു പൂക്കളിലും അച്ഛന്റെ ദൃഷ്ടിയിൽ നിന്നും ഒളിച്ചു കണ്ണാരം പൊത്തി കളിക്കവേ,മാതാവാം മേഘങ്ങൾ മുകമായി പ്രതികരിക്കവേ ,സൂര്യനാം പിതാവ് സർവശക്തനായി ചാരരുടെ സഹായത്താൽ മഞ്ഞുതുള്ളികളെ ബാഷ്പമാക്കി തിരിച്ചു ആകാശത്തിലേക്ക് ,അച്ഛനാം സൂര്യന്റെ അടുത്തേക്ക് കുട്ടികൊണ്ട് വരുകയായിരുന്നു .കുസൃതി പുരണ്ട ചില മക്കൾ മരത്തിൽ തട്ടിതടഞ്ഞ് ഇലകളിൽ അഭയം പ്രാപിക്കവേ ,ഇലയുടെ ആഗ്രഭാഗത്തായി നിന്നും വെള്ളമായി പകുതി ബാഷ്‌പികരിച് അച്ഛനോട് തർക്കിക്കുമ്പോഴും ആ തർക്കത്തിൽ ഒളിച്ച സ്നേഹാംശങ്ങൾ സൂര്യകിരണമെറ്റ് അവിടെ ഏഴു നിറങ്ങളായി മഴവില്ലുപൊഴിക്കയായി….

……………………………………….

……………………………………….

ഒരുപാട് സന്തോഷമുണ്ട് ആ മഞ്ഞുതുള്ളികൾ പോലെ എന്റെ മനസും ഇപ്പോൾ തിളങ്ങുന്നു.അറിയുന്ന ചെറിയ ആകാശത്തേക്കാൾ അറിയാത്ത വലിയ ആകാശം തന്നെ അന്നെന്ന് ഞാൻ ഇന്ന് മനസിലാക്കുന്നു തന്ന സ്നേഹവും സപ്പോർട്ടിനും ഒരുപാട് നന്ദി….. ഒരിക്കലും പ്രതീക്ഷിക്കാത്ത 100 ഇൽ പരം followers എന്ന വലിയ ആനന്ദം നൽകിയതിന്……നിങ്ങൾ തന്ന ഈ സ്നേഹവും സപ്പോർട്ടും ഒന്നു മാത്രമാണ് എനിക്ക് എഴുതാൻ ശക്തി തരുന്നത്. Thank u so much……. Keep supporting…..

Pravya_8901

36 thoughts on “ഒരു കുഞ്ഞ് മഞ്ഞുകാലം……

        1. Brthr…..നിങ്ങൾ എന്തു ഉദ്ദേശിച്ചത് എന്ന് ഒരു ചോദ്യചിഹ്നമാണ്… പക്ഷെ നല്ല വാക്കുകൾ പുതുമഴ പോലെ ആണ് അവ മണ്ണിൽ തട്ടുമ്പോൾ പുതുമണം ഉണ്ടാക്കും ഒരു പ്രതീക്ഷയുടെ കണം എന്ന പോലെ…….

          Liked by 1 person

Leave a reply to pravya Cancel reply