നിഴലുകൾ……

ഇണക്കവും പിണക്കവും ഒരുപോലെ ചാലിച്ച ഛായാകുട്ടുകളാണ് സൗഹൃദവും,ഇതുപോലൊരു സുഹൃത്താണ് നിഴലും. ഒരിക്കലും നമ്മളോട് പിണങ്ങാതെ,വെളിച്ചമായി ജീവിത സാഹചര്യങ്ങൾ നിറമണിയുമ്പോൾ മുമ്പിലും പിന്നിലും ഒക്കെ ആയി നിൽക്കുന്നവൾ. നാം അറിയുന്ന എല്ലാ കാര്യങ്ങളും ശുദ്ധീകരണ ചാക്രിയപ്രക്രിയ പോൽ അവളുടെ ഉള്ളിലും തങ്ങിനിൽക്കുന്നു.ഒരു കറുത്ത വെളിച്ചമായി എങ്കിലും ചിലപ്പോഴൊക്കെ എന്റെ ബലഹീനതകളെ എന്നെ തന്നെ പ്രതിഫലിപ്പിക്കുന്ന ശ്യാമസ്ഫടികം. സൗഹൃദങ്ങൾ ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുമ്പോൾ ജീവിതത്തിന് ലഭിക്കുന്ന അർത്ഥതലങ്ങൾ,മുമ്പിലും പിന്നിലും നട്ടുച്ചയ്ക്ക് എന്റെ കൂടെയും അങ്ങനെ നീളുന്ന ജീവിതയാത്രയിലെ സഹയാത്രിക. ജീവിതത്തിലെ കയ്പ്പും,മധുരവുമൊക്കെ അറിഞ്ഞു കൂടെ നിൽക്കുന്നവൾ…..എങ്കിലും അമാവാസിയുടെ രാത്രികളിലോ,അജ്ഞാത വസമണിഞ്ഞ് നിമിഷസാഗരമായി കടന്നുവരുന്ന കൂരിരുട്ടിലോ അവളെ ആ സൗഹൃദത്തെ എനിക്കു നഷ്ടമാകുമോ? എല്ലാവരെയും പോലെ ജീവിതത്തിൽ വന്നുപോകുന്ന അതിഥിയായി അവൾ വേഷം മാറ്റുകയായോ……

ഇല്ലായിരിക്കാം.ഇരുട്ടിൽ അവൾ എന്റെയുള്ളിലേക്ക് പ്രവേശിക്കുന്നു.ഞാനായി മാറി ധൈര്യം തരുന്നു.വെളിച്ചത്തിൽ കറുത്ത നിഴലായി ചുറ്റുപാടിനെ,ബോധമനസ്സിനെ ഉണർത്തി ഇരുട്ടിൽ എനിക്കു വെളിച്ചം പകർന്ന “സുഹൃത്തും “……ആരും അറിയാൻ ശ്രമിക്കാത്ത ഒരു “സൗഹൃദകഥയും “………..

Pravya_8901

15 thoughts on “നിഴലുകൾ……

  1. സത്യത്തിൽ ചിന്ത കൾക്ക് അപ്പുറം നിന്ന് കൊണ്ട് താൻ ചിന്തിച്ചു…. ആ ചിന്ത ആണ് അല്ലേ “നിഴൽ “very nice… Good.. Thanks pravya…. നല്ല ഫീലിംഗ് മനസ്സിൽ താൻ തന്നു.

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s