അവർ……

“അമ്മേ, ഈ വേശ്യന്നു പറഞ്ഞാ ആരാ?”സ്കൂളിൽ പോകാൻ മുടികെട്ടുന്നതിനിടെ തന്റെ 6ം ക്ലാസുകാരി മകളുടെ ചുണ്ടിൽ നിന്നും ഉദ്ധരിച്ച വാക്കുകൾ കേട്ട് അശ്‌ചര്യപൂർവം അന്ന അവളോട്‌ ചോദിച്ചു: “ന്റെ മോളോട് ഇത് ആരാ പറഞ്ഞേ?”ബാല്യത്തിന്റെ നിഷ്കളങ്കതയോടെ അവൾ പറഞ്ഞു:”ഇന്നലെ അമ്മുന്റെ കൂടെ കളിക്കാൻ പോയപ്പോ അപ്പുറത്തെ റീനആന്റയും ശോഭേൻ്റിയും കൂടി പറയുന്ന കേട്ടതാ എന്നിട്ട് അവർ എന്നെ നോക്കി ഒരു പുച്ഛിച്ച ഒരു ചിരിയും”.”അതോന്നൂല്യ ന്റെ മോൾ സ്കൂളിൽ പോകാൻ നോക്ക് നേരം വൈകിലെ”.എന്നു പറഞ്ഞവൾ സന്തോഷത്തോടെ മകളെ സ്കൂളിൽ പറഞ്ഞയച്ചെങ്കിലും,നേരത്തെ മൂടിക്കെട്ടിയ ആകാശംപോലെ അവളുടെ കണ്ണുകളിലൂടെ ശക്തിയായ മഴ ഒഴുകുന്നുണ്ടായിരുന്നു.അവൾ അകത്തേക്ക് ഓടിച്ചെന്ന് പൂമാല ചാർത്തി ഫ്രെയിം ചെയ്തു വച്ച ഫോട്ടോയ്ക്ക് മുമ്പിൽ ഇരുന്ന് വാചാലുവായി:”ന്റെ സിബിച്ചാ,നിങ്ങൾ ഞങ്ങളെ ഇട്ടെച്ചു പോയിട്ട് ഇന്നേക്കു ഒരു കൊല്ലമായി. ഈ നാട്ടുകാരെ കൊണ്ട് ഞാൻ തോറ്റു ,ഗ്രാമത്തിലുള്ളവർക്ക് നല്ല സ്നേഹം ഉണ്ടാകും എന്നു പറഞ്ഞിട്ടല്ലേ നിങ്ങൾ ഇവിടെ വീട് എടുത്തെ എന്നിട്ടിപ്പോ?.ഇന്നലെ നമ്മുടെ മുത്തമോൾ പറയുവാ ക്ലാസ്സിൽ ആ ശോഭേച്ചിയുടെ മകൾ എന്തൊക്കെയോ തന്നെ പറ്റി പറയുന്നു എന്ന്. അതുപോലെ നമ്മളുടെ സണ്ണിച്ചായൻ അന്നു വീട്ടിൽ വന്നപ്പോ മുമ്പിലെ റീനചേച്ചി ഗേറ്റിന്റെടുക്ക വന്നിട്ട് ഇങ്ങനെ നോക്കുന്നുണ്ടായിന്. അതുപോലെ അന്നു നിങ്ങളുടെ രണ്ടു മൂന്ന്‌ ചങ്ങായിമാർ രാത്രില് ആ കമ്പനിലെ പേപ്പർസും കൊണ്ട് വന്ന കണ്ടിട്ട് ആ ശോഭ വൃത്തികെട്ട ചുവയിൽ ചോയിക്കുവാ ആരാ വന്നിൻ ,രാത്രി 12 മണി വരെ നിങ്ങൾക്ക് വിരുന്നുകാരണല്ലോ ?എന്തിനാ ഈ വാതിൽ എപ്പോഴും അടച്ചിടുന്നെന്ന് ഒക്കെ? ….മടുത്തു ഇച്ഛായ ഈ ഒറ്റക്കുള്ള ജീവിതം.അവർക്ക് ഒക്കെ അറിയാം ഞാൻ ക്രിസ്ത്യാനിയും ഇച്ഛായൻ ഹിന്ദു അന്നെനും. പിന്നെ സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന ന്റെ ഇച്ഛായൻറെടുത്തും ,നിങ്ങൾ ഞാൻ കാരണമരിച്ചത് എന്നു പറീന്ന നിങ്ങള കുടുംബത്തിന്റെടുക്കയും ഞാൻ ഈ 2 പെൺകൊച്ചുങ്ങളെയും കൊണ്ട് എങ്ങനെ പോകനാ… പിന്ന നിങ്ങളുടെ പണത്തിനെ കുറിച്ച് ഒകെ ഇവർക്ക് എങ്ങനെ അറിയനാ. എന്നു പറഞ്ഞ് അന്ന തന്റെ വലത്തെ കാലിഞ്ഞു അപകടത്തിൽ പറ്റിയ മുറിവിലിട്ട സ്റ്റീൽ കമ്പി തൊട്ടു നോക്കിട്ട് പറഞ്ഞു ഈ കാലും വച്ച് ഞാൻ എങ്ങനെ ജോലിക്കു പോകനാ ഇച്ഛായ ഈ നാട്ടുകാരുടെ വായ ഒന്നു അടിപ്പിക്കാൻ. സത്യത്തിൽ മടുത്തു ഇച്ഛായ ഈ നാട്ടുകാർ എനിക്കു മേൽ ചുമത്തിയ ഈ വൃത്തികെട്ട പേരിന്റെ ഭാരവും ചുമ്മന്ന് ഒറ്റക്ക് …. എന്നു പറഞ്ഞു അവൾ ആ ഫോട്ടോക്കു മുന്നിൽ കിടന്നു ഒരുപാട് കരഞ്ഞു. വാടാനായ പൂവകൾ പോലെ സ്കൂൾ വിട്ടു തളർന്നു വന്ന മക്കൾക്കു അവൾ ബിരിയാണിയും പായസവും നൽകി ചോയിച്ചപോൾ അപ്പച്ചന്റെ ഓർമദിവസം അന്നെനും പറഞ്ഞു.രാത്രി അമാവാസി അയകൊണ്ട് ആകാശത്തു വെണ്മ ചൊരിയാൻ ആരും ഉണ്ടായിരുന്നില്ല എന്നതിനാൽ ആകാശവും വ്യസനിച്ചു അന്ന തന്റെ മക്കളുടെ കൂടെ കർത്താവിന്റെ മുന്നിൽ ഇരുന്നു വേദപുസ്‌തകം വായിക്കുകയായിരുന്നു:”രാത്രിയിൽ അവൾ കരഞ്ഞു കൊണ്ടിരുന്നു അവളുടെ കവിൾതടങ്ങളിൽ കണ്ണുനീർ കാണുന്നു, അവളുടെ സകലപ്രിയന്മാരിലും അവളെ ആശ്വാസിപിക്കാൻ ആരുമില്ല;അവളുടെ സ്നേഹിതന്മരോക്കെയും അവൾക്കു ശത്രുകളായി ദ്രോഹം ചെയ്‌തിരിക്കുന്നു.”എന്നു പറഞ്ഞുവൾ വേദപുസ്തകം അടച്ചുവെച്ചു.എങ്കിലും കർത്താവിനു മുന്നിലെ മെഴുകുതിരിപോലെ അവൾ ഉരുകുന്നുണ്ടായിരുന്നു.മക്കളോട് കളിച്ചിരികൾ പങ്കുവച്ചത് തന്റെ ദുഃഖം മറച്ചുപിടിച്ച് അവർ മൂവരും നിദ്രയിലാണ്ടു.പിറ്റേന്ന് ആ വീട് നീല ഷീറ്റുകളാൽ പൊതിപെട്ടിരുന്നു.അപവാദത്തിൽ മനംനൊന്തു ഒരു കുടുംബം വിഷം കഴിച്ചു ആത്മഹത്യ ചെയ്തു. ആ പത്രവാർത്ത കേട്ട് മരണവീട്ടിൽ വന്നെത്തിയ നാട്ടുകരായ ശോഭ സുസന്നിനോട് പറഞ്ഞു:”ന്റെ കർത്താവേ ,എന്തൊരു നല്ല കൊച്ചായിരുന്നു…ആരുടെയും കാര്യത്തിൽ ഇടപെടില്ല ,പാവം അതിന്റെ ഒരു വിധിയെ…. ഇന്നലെ സിബിന്റെ ഓർമദിവസം ആയിരുന്നു …പായാസത്തിൽ വിഷം കലർത്തിയ ആത്മഹത്യ ചെയ്തത് പോലും പാവം ….. ” ഇങ്ങനെ കലപില കൂട്ടുന്ന നാട്ടുകാരുടെ ഇടയിലൂടെ അവരുടെ 3 പേരുടെയും ദേഹം അടക്കം ചെയ്യാൻ കൊണ്ടു പോയി…ജീവിച്ചിരിക്കുമ്പോ ആരുടെയോക്കെയോ കണ്ണിലെ കരടായി അവസാനം മരിച്ചപ്പോ അവരുടെ കണ്ണിലുണ്ണിയായ, കണ്ണുനീരായ 3 ദേഹങ്ങൾ…….

Pravya_8901

18 thoughts on “അവർ……

 1. അതാണ്‌ നമ്മുടെ നാടും, നാട്ടാരും……. നിറം കറുപ്പും ടേസ്റ്റ് കയ്പ്പും ആയിരിക്കും….. അവനവന്റെ വീട് നാറിയാലും അത് തുടയ്ക്കാതെ അപ്പുറെ വീട്ടിൽ എലി ചത്തു കിടക്കുന്നോ എന്ന് നോക്കി ഇരിക്കുന്ന ഒരു ജാതി എണ്ണങ്ങൾ 🙄 വെള്ളപൊക്കം വന്നിട്ടും കാര്യോല്ല….. ലോകം അവസാനിച്ചാൽ ഓക്കേ ആവും 🙂

  Liked by 4 people

 2. Very good style Pravya. നന്നായിട്ടുണ്ട്. Keep writing.
  Oru cheriya abhpraayam: aa athmahathya vendaayirunnu… Anna valare bold aayi oru varsham avalude kunjungale nokki. Athamhatya cheyyunnavar pinneyum ee naatukare jayippikkunnu!!! Avare jayikkaan, Anna maar jeevichu kaanikkanam. Athe, athu valare valare budhimuttaanu. Pakshe ezhuthiloode namukku orupakshe athine sahaayikkaan kazhinjekkum…
  Good luck Pravya. Ishtappettu.

  Liked by 2 people

  1. Thanku so much…..ശരിയാണ് പക്ഷെ സ്ഥിരമായി ചെയ്യാത്ത കുറ്റത്തിന് വാക്കുകൾ മുറിവേല്പിക്കുമ്പോൾ ആരുമില്ല എന്ന തോന്നലും ജീവിതത്തെ തോൽപിക്കാൻ കരുത്തേക്കുന്നവ അല്ലെ…. പിന്നെ നമ്മുടെ നാട്ടുകാരുടെ സ്വഭാവവും….ഇങ്ങനെയുള്ള തോൽവികളും വേണ്ടേ….നാളെ ഇതുകേട്ട് തളരാതെ മികച്ച വിജയം നേടാൻ….
   നന്ദിയുണ്ട് ….ഇതുപോലുള്ള നല്ല അഭിപ്രായങ്ങൾ നൽകിയതിന്😇😇……😁😁

   Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s