പ്രതീക്ഷ….

പ്രഭാത സൂര്യകിരണമേറ്റ് എല്ലാ ജീവജാലങ്ങളും ഉണർന്ന് അവരവരുടെ ലോകങ്ങളിൽ മൊഴുകുവാനുള്ള യാത്രകൾ ആരംഭിച്ച സമയം.ഒരുപാട് ഓർമകളുടെയും കാലത്തിന്റെയും പഴക്കവുമേറ്റ് വൃദ്ധനായി കിടക്കുന്ന ആ വീടിന്റെ ചുമരുകളിൽ പീളമൂടി, തിമിരം ബാധിച്ചപോലെ പച്ച പൂപ്പലുകൾ നിറഞ്ഞിരുന്നു. അധികമാരും സഞ്ചരിക്കാത്ത വിജനവീഥികൾ പോലെ കാടുമുടിയ വഴികളിൽ നിശബ്ദത മാത്രം. വർഷങ്ങളുടെ ശക്തിയാൽ ബലിഷ്ഠമായി നിൽക്കുന്ന മാവ്.അതിന്റെ തടി 2ഓ 3ഓ കൈകളിൽ ഒതുങ്ങുമായിരുന്നില്ല.ആ മരത്തിന്റെ നിഴലാൽ സൂര്യകിരണം അതിന്റ ചുവട്ടിലെ ആ ചെറുചെടിയിൽ വിഴുന്നുണ്ടായിരുന്നില്ല.എങ്കിലും, മന്ദമാരുതന്റെ സഹായത്തോടെ ആ ചെടിആടിയുലഞ്ഞ് സൂര്യകിരണത്തെ സ്പർശിക്കാൻ ശ്രമിച്ചെങ്കിലും നിരാശ ആ മരത്തിന്റെ നിഴലുപോലെ ബലവാനായി നിൽക്കുന്നു,ആ ചെറുചെടിയിൽ സൂര്യകിരണത്തെ തട്ടിക്കാതെ……ആ വലിയ മരത്തിന്റെ താഴ്ന്ന ചില്ലയിൽ ആരോ വിരിച്ചിട്ട വലയിൽ ഒരു കിളി കുടുങ്ങി പോയിരിക്കുന്നു. കുത്തനെയും വിലങ്ങനെയുമുള്ള ശക്തമായാ നാരുകളാൽ ദൃഢമായി നിൽക്കുന്ന വലയ്ക്കകത്ത് നിഷ്കളങ്കമായ ആ കിളി പ്രതീക്ഷ തൻ കിരണത്തിനായി കരയുന്ന കണ്ണുകളുമായി ചുറ്റും നോക്കി. ആരോരുമില്ലാത്ത വിജനപ്രദേശമായി അത് മാറിയിരുന്നു.കരഞ്ഞു തളർന്നു എന്നു തോന്നിയ നിമിഷം ആകാശത്തേക്ക് കണ്ണോടിച്ചപ്പോൾ കുട്ടത്തോടെ പറക്കുന്ന മറ്റു കിളികളെ കണ്ട് വീണ്ടും നിലവിളിച്ചെങ്കിലും നിരാശയായിരുന്നു സമ്മാനം.പിന്നീട് ആ പ്രദേശത്തെപ്പോലെ അതും നിശബ്ദതയായി.അങ്ങനെ നിശ്ചലമായി എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്ന ആ ചെടിയെയും,കിളിയെയും വകവയ്ക്കാതെ സമയം മുന്നാട്ടു നീങ്ങി കിതകാതെ, തളരാതെ…..

അങ്ങനെ സൂര്യനും ചലിച്ചു ആ മരത്തിന്റെ മുകളിലായി നിന്നു.കാഠിന്യമേറിയ താപത്താൽ വിയർത്തോഴുകുന്ന ആ നട്ടുച്ചയിൽ സൂര്യന്റെ,പ്രതീക്ഷയുടെ കിരണങ്ങൾ ആ ചെടിയെ നോക്കി പ്രകാശിച്ചു.അതിനാവശ്യമായ സൂര്യപ്രകാശം നൽകി.രാവിലെ മുതലുള്ള ആ ചെടിയുടെ പരിശ്രമവും,കാത്തിരിപ്പും കാലം സാധിച്ചെങ്കിലും കിളി അപ്പോഴും നിരാശയുടെ മടിത്തട്ടിൽ ഏകയായി.വാടിതളർന്ന ആ കിളിയെ പോലെ സമയവും ഓടിയോടി വൈകുന്നേരമായപ്പോഴേക്കും തളർന്നിരുന്നു.ആ വഴിലുടെ ഓടി വരുന്ന കാൽപാദതിന്റെ ശബ്ദം ആ കിളിക്ക് പ്രതിക്ഷയുടെ ചെറുകണങ്ങൾ സമ്മാനികവെ, അതിന്റെ മുഴുവൻ ശബ്ദവും എടുത്തു ആ കിളി കരഞ്ഞു ഒച്ചപ്പാടുണ്ടാക്കി. സ്കൂൾവിട്ടു വരുന്ന കുട്ടിപാട്ടാളങ്ങൾ. ക്ഷീണിച്ചിരുന്നെങ്കിലും അവരെ ആ കിളിയുടെ മനോഹാരിതയും അതിന്റെ കണ്ണിലെ പ്രതീക്ഷയുടെ തിളക്കവും അവിടെ നിർത്തിച്ചു. അനേകതവണയുടെ പല വഴിക്കുള്ള പരിശ്രമത്തിന്റ ഫലമായി അവർ അതിനെ സ്വാതന്ത്ര്യത്തിന്റെ ,സന്തോഷത്തിന്റെ ആകാശത്തേക്കു പറത്തിവിട്ടു……

പ്രതീക്ഷിക്കാത്ത വിജനവഴിയിൽ വന്ന ആ കുട്ടികൾ ആ കിളിയെ രക്ഷിച്ചപ്പോലെ നമ്മുടെ പ്രതീക്ഷയ്ക്കും ഇതുപോലെ കാത്തിരിപ്പിന്റെ ഇരുട്ടറയുടെയും ,സ്വപ്നത്തിന്റെ നിറത്തിന്റെയും ഗന്ധമുണ്ടാകും. ഇങ്ങനയുള്ള പ്രതീക്ഷയുടെ കിരണങ്ങൾ എപ്പോഴെങ്കിലും ഒന്നു പ്രകാശിച്ചാൽ മതിയായിരുന്നു. കാത്തിരിപ്പിന്റെ ഇരുട്ടറയിൽ നിന്നും സ്വപ്നത്തിന്റെ നിറങ്ങളുടെ ആകാശത്തേക്ക് പാറിപറക്കാൻ……

Pravya_8901

8 thoughts on “പ്രതീക്ഷ….

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s