ഒരു സാന്ത്വന സ്പർശനം……

അനു തന്റെ കാറിന്റെ പിൻസീറ്റിൽ ഇരുന്നു പുറത്തേക്കു നോകവെ മരങ്ങൾക്കിടയിലൂടെ സൂര്യകിരണങ്ങൾ അവളെ തേടി വരുന്നതുപോലെ അവൾക്കു തോന്നി. “പാവ വേണം, ഫോൺ വേണമെന്നൊക്കെ പറഞ്ഞത് വാശിപിടിക്കുന്ന കുട്ടികളെ കണ്ടിട്ടുണ്ട് എന്നാലിതാദ്യയിട്ടാവും മുത്തശ്ശി എന്നു പറഞ്ഞു വാശിപിടിക്കുന്നത്. അവിടുള്ളവര് വിചാരിക്കും എനിക് തലക്ക് സുഖമില്ല എന്ന്….. വേറെ എവിടൊക്കെ പോകാൻ ഉണ്ട് ,ഈ സ്കൂളിന്ന് ഈ വൃദ്ധസദനത്തിലെ പുരാവസ്തുകളുടെ അടുത്തേ ഈ കുട്ടികളെയും കൂട്ടി പോകാൻ കണ്ടുള്ളൂ… കണ്ടിലെ ഓരോ വൃത്തികെട്ട ശീലങ്ങൾ കൊണ്ട് വന്നിരിക്കുന്നു….”അനുവിന്റെ അമ്മ റീന സംസാരിക്കവെ,ആ ശബ്ദത്തിന് എളിമയുടെ കടിഞ്ഞാൺ ഇട്ടുകൊണ്ട് അനുവിന്റെ ആയ സംസാരിച്ചു തുടങ്ങി :”സാരുല്യാ കൊച്ചമ്മേ,നമുക്ക്‌ ഒന്നു പോയി സംസാരിച്ചു നോക്കാ”.ഇതുകേട്ട് അനു ജാനുവിന്റെ വയറ്റിൽ പറ്റികിടന്നു ,ഭയന്നു വിറച്ച പൂച്ചകുഞ്ഞിനെ പോലെ. ചലിച്ചു കൊണ്ടിരുന്ന ആ കാർ വാർദ്ധക്യം എന്ന കുറ്റം ചെയ്ത് വൃദ്ധസദനം എന്ന ജയിലിനു മുമ്പിൽ നിർത്തി.റീന ഫോണിന്റെ മിഥ്യലോകത്തകപ്പെട്ടതുകൊണ്ടാകാം സ്വാന്തനത്തിനായി,സ്നേഹത്തിനായി എങ്ങലടിച്ചു കരയുന്ന ഒരുപാട് വൃദ്ധമാതാ–പിതാക്കളുടെ കരച്ചിൽ നിറഞ്ഞ ആ മതിലിനകത്തളം അവൾക്ക് സാധാരണമായി തോന്നിയത്.അനു ജാനുവിന്റെ കൈ പിടിച്ചു കാറിൽ നിന്നിറങ്ങി.പനിനീർ പുഷ്പത്തെ താലോലിക്കുന്ന,കൃശവും,ചുക്കിചുളിഞ്ഞതുമായ ശരീരവും ,കഴുത്തിൽ രുദ്രാക്ഷവുമണിഞ്ഞ മുത്തശ്ശിയെ കണ്ട് അനു ജാനുവിന്റെ കൈവിട്ട് ,ഓടിചെന്ന് മുത്തശ്ശിയെ കെട്ടി പിടിച്ചു “മാധവി മുത്തശ്ശി”എന്നു പറഞ്ഞ്.തന്റെ മകളുടെ ആ വിളി കേട്ട് ഫോണിന്റെ മിഥ്യലോകത്തു നിന്നുമുണർന്ന റീനയെ ആ കാഴ്ച്ച പലതും ഓർമിപ്പിച്ചു. പണ്ട് പനിച്ചു കിടന്ന തന്നെ അമ്മ പരിപാലിച്ചതും,ഭക്ഷണം കഴിക്കാതെയും മറ്റു കാരണത്താലും അമ്മയെ താൻ ബുദ്ധിമുട്ടിച്ചതും,കളി ചിരികൾ നിറഞ്ഞ ബാല്യവും യൗവനവും അമ്മ മനോഹരമാക്കി തീർത്തും ,അവസാനം അമ്മ തനിക്ക് ഒരു ബുദ്ധിമുട്ടായി തോന്നിയപ്പോൾ ഇവിടെകൊണ്ട് എറിഞ്ഞതും അഗ്നിശരങ്ങളായി അവളുടെ ഹൃദയത്തിൽ കുത്തി കയറവേ ഓർമ എന്ന സൂര്യതാപത്താൽ വറ്റി വരണ്ട് അവളുടെ തൊണ്ടയിടരവേ അവൾ ആ വൃദ്ധയെ നോക്കി മെല്ലെ വിളിച്ചു:”അമ്മേ”…..

Pravya_8901………

12 thoughts on “ഒരു സാന്ത്വന സ്പർശനം……

  1. നല്ലത് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും.
    “ബാല്യത്തിൽ ഇത്തിൽക്കണ്ണി പോലെ കൂടിയ വെണ്ണിലാവ്‌ പോലുള്ള സ്വപ്നങ്ങൾ “ഒക്കെ നടക്കട്ടെ!!

    Liked by 2 people

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s